ന്യൂദൽഹി: റെനോ ഇന്ത്യയുടെ രാജ്യവ്യാപക വില്പനാനന്തര സേവനം സംരംഭമായ ‘റെനോ സമ്മർ ക്യാമ്പ്’ മെയ് 19 തിങ്കളാഴ്ച ആരംഭിച്ചു. ഇന്ത്യയിലെ എല്ലാ റെനോ സേവന കേന്ദ്രങ്ങളിലും ഈ സമ്മര്‍ ക്യാമ്പ് മെയ് 25 വരെ നടത്തും.
ബാറ്ററി ആരോഗ്യം, പവർ സ്റ്റിയറിംഗ് ഫ്ലൂയിഡ്, ഇടത്–വലത് ഇൻഡിക്കേറ്ററുകൾ/ഹസാർഡ് ലൈറ്റുകൾ, ബ്രേക്ക് ഫ്ലൂയിഡ് റിസർവോയർ, എഞ്ചിൻ എയർ ഫിൽട്ടർ, എസി/ക്യാബിൻ ഫിൽറ്റർ, കൂളന്‍റ് റിക്കവറി റിസർവോയർ, ലെവൽ തുടങ്ങിയ ഭാഗങ്ങൾക്ക് പരിശീലനം നേടിയ സാങ്കേതിക വിദഗ്ധരിൽ നിന്ന് വിദഗ്‌ദ്ധ പരിചരണം കാറുകള്‍ക്ക് ലഭിക്കും. ഈ സർവീസ് ക്യാമ്പിന്റെ ഭാഗമായി സൗജന്യ കാർ ടോപ്പ് വാഷും ലഭ്യമാണ്.
സമ്മർ ക്യാമ്പിന്റെ ഭാഗമായി, റെനോ ഇന്ത്യ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ഭാഗങ്ങളിൽ 15% വരെ ആകർഷകമായ കിഴിവ് ലഭിക്കും. തിരഞ്ഞെടുത്ത ആക്‌സസറികളിൽ 50%, ലേബർ ചാർജുകളിൽ 15%, മൂല്യവർദ്ധിത സേവനങ്ങൾക്ക് 15% , എഞ്ചിൻ ഓയിൽ മാറ്റിസ്ഥാപിക്കുന്നതിന് 10%, വിപുലീകൃത വാറന്‍റിയിൽ 10% റോഡ്-സൈഡ് അസിസ്റ്റൻസ് റീട്ടെയിൽ പ്രോഗ്രാമിൽ 10% എന്നിങ്ങനെ വിവിധ കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ടയറുകളിൽ പ്രത്യേക ഓഫറുകൾ, എല്ലാ ഉപഭോക്താക്കൾക്കും സമ്മാനം എന്നിവയും വാഗ്ദാനം ചെയ്യുന്നു. മൈ റെനോ ആപ്പിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ഭാഗങ്ങളിലും ആക്‌സസറികളിലും 5% അധിക കിഴിവ് ലഭിക്കും.
”ഞങ്ങളുടെ കാറുകളുടെ മികച്ച പ്രകടനം ഉറപ്പാക്കുകയും ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുകയും ചെയ്യുന്ന വിൽപ്പനാനന്തര പരിചരണം നൽകുന്നതിനുള്ള ഞങ്ങളുടെ സമർപ്പണമാണ് റെനോ സമ്മർ ക്യാമ്പ് പ്രതിഫലിപ്പിക്കുന്നത്. എക്സ്ക്ലൂസീവ് ഓഫറുകൾ, സമഗ്രമായ പരിശോധനകൾ, ഉപഭോക്താക്കളുമായി ഒന്നുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ എല്ലാ സേവനങ്ങളും അവിസ്മരണീയമാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.”-റെനോ ഇന്ത്യ ഓപ്പറേഷൻസ് (സെയിൽസ് & മാർക്കറ്റിംഗ്) വൈസ് പ്രസിഡന്‍റ് ഫ്രാൻസിസ്കോ ഹിഡാൽഗോ പറഞ്ഞു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: