ബീജിംഗ്: പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറിന്റെ മൂന്ന് ദിവസത്തെ ചൈന സന്ദർശനത്തിന് അപമാനകരമായ തുടക്കം. ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെ വിമാനത്താവളത്തിൽ അദ്ദേഹത്തിന് വളരെ തണുത്ത സ്വീകരണമായിരുന്നു ലഭിച്ചത്.
അവിടെ ഒരു മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥനോ മന്ത്രിയോ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയില്ല. സംഭവസ്ഥലത്ത് കുറച്ച് ജൂനിയർ ഓഫീസർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇക്കാരണത്താൽ പാകിസ്ഥാൻ സോഷ്യൽ മീഡിയയിൽ ദാറിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇന്ത്യയുമായുള്ള വെടിനിർത്തലിനായി പാകിസ്ഥാൻ അമേരിക്കയെ സമീപിക്കുന്നതിൽ ചൈനയ്‌ക്ക് ദേഷ്യമുണ്ടെന്ന് അടുത്തിടെ ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേ സമയം പാകിസ്ഥാനികൾ സ്വന്തം ഉപപ്രധാനമന്ത്രിയെ ട്രോൾ ചെയ്തു. ഇഷാഖ് ദാർ ചൈനയിൽ എത്തിയതിന്റെ വീഡിയോ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം എക്‌സിൽ പോസ്റ്റ് ചെയ്തപ്പോൾ അത് സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. പാകിസ്ഥാൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ തങ്ങളുടെ ഉപപ്രധാനമന്ത്രിയെ ചൈന സ്വീകരിച്ച രീതിയെ പരിഹസിച്ച് കുറിപ്പുകൾ എഴുതാൻ തുടങ്ങി. ‘ഇങ്ങനെയാണ് നമ്മുടെ ബഹുമാനം നഷ്ടപ്പെടുന്നത്’ – ഒരു ഉപയോക്താവ് പറഞ്ഞു.
വാസ്തവത്തിൽ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയെ സ്വീകരിച്ച ശേഷം, ചൈനീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ വിമാനത്താവളത്തിന് പുറത്തേക്ക് ഒരു ബസിൽ കൊണ്ടുപോയി. അതേസമയം സാധാരണയായി വിദേശ അതിഥികൾക്ക് കാറുകൾ നൽകാറുണ്ട്. പരിപാടിയിൽ റെഡ് കാർപെറ്റ് ഇല്ലാത്തതിനെക്കുറിച്ചും ചില ഉപയോക്താക്കൾ ചോദ്യങ്ങൾ ഉന്നയിക്കുന്നതും കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: