കോഴിക്കോട്: ദേശീയ സെന്‍സസില്‍ ജാതി തിരിച്ച് സര്‍വെ നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ഒബിസി മോര്‍ച്ച സംസ്ഥാന സമിതി സ്വാഗതം ചെയ്തു. സാമൂഹിക നീതി, വിജ്ഞാനപരമായ നയരൂപീകരണം രാജ്യത്തിന്റെ സാമൂഹ്യ ഘടന ശക്തിപ്പെടുത്തല്‍ എന്നിവയിലേക്കുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഈ നീക്കം.
ഭാരതത്തിലെ അവസാനത്തെ സമഗ്ര സെന്‍സസ് 1931ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്താണ് നടന്നത്. അതിനു ശേഷമുള്ള സെന്‍സസില്‍ പട്ടികജാതി- പട്ടികവര്‍ഗ കണക്ക് മാത്രമേ ലഭ്യമായിട്ടുള്ളു. ജാതി തിരിച്ചുള്ള ദേശീയ സെന്‍സസ് നടന്നിട്ടില്ല. പതിറ്റാണ്ടുകളായി കൃത്യമായ ഡാറ്റയുടെ അഭാവം പിന്നാക്കക്കാര്‍ക്കും മറ്റ് പാര്‍ശ്വവല്‍കരിക്കപ്പെട്ട സമുദായങ്ങള്‍ക്കുമുള്ള നയ രൂപീകരണത്തിനും പദ്ധതി ആനുകൂല്യങ്ങള്‍ക്കും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് നടക്കുന്ന ആദ്യ സെന്‍സസില്‍ത്തന്നെ ജാതി തിരിച്ച് സെന്‍സസ് നടത്താന്‍ തീരുമാനിച്ചത് കോണ്‍ഗ്രസിന്റെ കപട രാഷ്‌ട്രീയ പ്രചാരണത്തിനേറ്റ പ്രഹരമാണ്. ആറ് പതിറ്റാണ്ട് രാജ്യം ഭരിക്കാന്‍ അവസരമുണ്ടായിട്ടും ഇത്തരത്തില്‍ സമഗ്രമായ സെന്‍സസ് നടത്തിയില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ജാതി സെന്‍സസിന്റെ പേര് പറഞ്ഞ് വാചകമടിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് മോദി സര്‍ക്കാരിന്റെ ആദ്യ സെന്‍സസില്‍ തന്നെ കൈക്കൊണ്ട ചരിത്രപരമായ ഈ തീരുമാനം.
ഒബിസി വിഭാഗങ്ങളും മറ്റ് പാര്‍ശ്വവല്‍കരിക്കപ്പെട്ടവരും ഗുണഭോക്താക്കളായ സമുദായങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ 94 വര്‍ഷത്തിന് ശേഷമുള്ള ചരിത്രപരമായ തീരുമാനത്തെ പിന്തുണക്കാന്‍ തയ്യാറാകണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എന്‍.പി. രാധാകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: