ന്യൂദല്‍ഹി:ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്‌സി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്.
രണ്ടാഴ്ച മുമ്പാണ് കോഹ്‌ലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. എന്നാല്‍ ഉടന്‍ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും വിരാട് കോഹ്‌ലി ഇതിന് മറുപടി നല്‍കിയില്ല. കോഹ്‌ലിയെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഇതും വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് കോഹ്‌ലി ഇന്‍സ്റ്റഗ്ലാം പോസ്റ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
”ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി രാജ്യത്തിന്റെ ബാഗി ബ്ലൂ ജേഴ്‌സി ധരിച്ചിട്ട് 14 വര്‍ഷമായി. സത്യസന്ധമായി പറഞ്ഞാല്‍ ഈ യാത്ര തന്നെ ഇത്രയും ദൂരം കൊണ്ടുപോകമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല.ടെസ്റ്റ് ക്രിക്കറ്റ് തന്നെ പരീക്ഷിച്ചു, പാകപ്പെടുത്തി, ജീവിതത്തില്‍ പലതും പഠിപ്പിച്ചു. ദിവസങ്ങള്‍ നീളുന്ന പോരാട്ടങ്ങള്‍, ആരും കാണാത്ത നമുക്ക് മാത്രം സ്വന്തമായ ചില ചെറിയ നിമിഷങ്ങള്‍, അതെല്ലാം എന്നെന്നേക്കും തന്നോടൊപ്പമുണ്ടാകും. ഈ ഫോര്‍മാറ്റില്‍ നിന്ന് മാറി നില്‍ക്കുക എന്നത് അത്ര എളുപ്പമല്ല.എന്നാല്‍ ഇപ്പോള്‍ അതാണ് ശരിയെന്ന് എനിക്ക് തോന്നുന്നു.
തനിക്ക് കഴിയുന്നതെല്ലാം ടെസ്റ്റ് ക്രിക്കറ്റിന് നല്‍കി. പ്രതീക്ഷിച്ചതിലുമേറെ ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് തിരികെ നല്‍കി. ഈ കളിയോടും സഹതാരങ്ങളോടും ഈ യാത്രയില്‍ താന്‍ കണ്ട ഓരോ വ്യക്തിയോടും നന്ദി പറയുന്നു. നിറഞ്ഞ ഹൃദയത്തോടെയാണ് മടങ്ങുന്നത്. സ്വന്തം ടെസ്റ്റ് കരിയറിലക്ക് എപ്പോഴും ഒരു പുഞ്ചിരിയോടെയായിരിക്കും തിരിഞ്ഞുനോക്കുകയെന്നും കോഹ്‌ലി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: