തിരുവനന്തപുരം : എ ഡി ജി പി എം ആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയതാണ്. ഇതോടെയാണ് റിപ്പോര്‍ട്ട് കോടതിയിലെത്തിയത്.
പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മേല്‍ അജിത് കുമാറിനും പി ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിജിലന്‍സ് നടപടി. പല തവണ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു. അജിത് കുമാറിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷവും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം ആവശ്യപ്പെട്ട് കോടതിയോട് വിജിലന്‍സ് സമയം നീട്ടി ചോദിച്ചിരുന്നു. ഇതാണ് കോടതി വിമര്‍ശനത്തിന് കാരണം.
അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാരും അംഗീകരിച്ചിരുന്നു. കോടതിയിലുള്ള ഹർജിയില്‍ പറയുന്ന ആരോപണങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അന്വേഷിച്ചതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് ഹർജിക്കാരന്‍ ആവശ്യപ്പെട്ടു. കേസ് ഈ മാസം 27 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: