തിരുവനന്തപുരം: കലയിലെ സമര്‍പ്പണത്തിന്റെ പേരാണ് യാഗ. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളിലേക്ക് കടന്നുവരുന്ന ആരെയും ആദ്യം ആകര്‍ഷിക്കുന്നത് യാഗ ശ്രീകുമാര്‍ ഒരുക്കിയ പ്രദര്‍ശനങ്ങള്‍. 2000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തയാറാക്കിയ പവലിയന്‍, 100 ചതുരശ്ര അടിയില്‍ മൂന്ന് മോഡലില്‍ ഒരുക്കിയ പ്രവേശന കവാടം, 20 അടി ഉയരത്തില്‍ ഫൗണ്ടന്‍ പേനയുടെ മാതൃകയില്‍ ജന്മഭൂമിയുടെ സെല്‍ഫി പോയിന്റ്. യാഗമണ്ഡപം പോലെ ഒരു കല്‍വിളക്ക്….
പ്രധാനകവാടത്തിന് മുന്നിലായി തിരുവനന്തപുരം നഗരപ്പെരുമയുടെ പശ്ചാത്തലത്തില്‍ നവോത്ഥാന, ദേശീയ നായകരുടെ ചിത്രങ്ങള്‍. ബാലഗംഗാധരതിലകന്‍, ഗാന്ധിജി, വീരസവര്‍ക്കര്‍, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ഡോ. കേശവബലിറാം ഹെഡ്‌ഗേവാര്‍, ഗുരുജി ഗോള്‍വല്‍ക്കര്‍, ശങ്കരാചാര്യര്‍, സ്വാമി വിവേകാനന്ദന്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്‍, അയ്യാ വൈകുണ്ഠസ്വാമികള്‍, സ്വാമി സത്യാനന്ദസരസ്വതി, മഹാത്മാ അയ്യന്‍കാളി, പണ്ഡിറ്റ് കറുപ്പന്‍, മന്നത്ത് പദ്മനാഭന്‍, കെ. കേളപ്പന്‍, മഹാകവി കുമാരനാശാന്‍, പി. മാധവന്‍, പി. പരമേശ്വര്‍ജി തുടങ്ങിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രദര്‍ശനനഗരയിലേക്ക് കടക്കുമ്പോള്‍ 35 തിരിയിടാവുന്ന കല്‍വിളക്കിനു പിന്നില്‍ ജന്മഭൂമിയുടെ ചരിത്രം വിവരിക്കുന്ന എല്‍ഇഡി പ്രദര്‍ശനം. കല്‍വിളക്കിന് ചുറ്റുമായി ജന്മഭൂമി ആദ്യം പുറത്തിറക്കിയ പത്രം ഉള്‍പ്പെടെ 500ല്‍ പരം വിശേഷദിനങ്ങളില്‍ പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രദര്‍ശനവും തിരുവനന്തപുരത്തിന്റെ നവോത്ഥാന ചരിത്ര പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം മണക്കാട് സ്വദേശിയാണ് ശ്രീകുമാര്‍. പത്താംവയസുമുതല്‍ കലാപ്രവര്‍ത്തനത്തില്‍ നിപുണനാണ് ഇതിനകം കേരളത്തിന്റെ കലാമേഖലയില്‍ ബ്രാന്‍ഡ് നെയിം ആയിക്കഴിഞ്ഞ യാഗ ശ്രീകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: