ജയ്പൂർ ; ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ ‘ പ്രചോദനമായി , രാജസ്ഥാനിലെ കോട്ടയിൽ മുസ്ലീം പെൺകുട്ടി ഹിന്ദുമതം സ്വീകരിച്ച് ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു . മധ്യപ്രദേശിലെ ഖണ്ട്വയിലുള്ള മഹാദേവ്ഗഢ് ക്ഷേത്രത്തിൽ വച്ചാണ് സിമ്രാൻ എന്ന പെൺകുട്ടി ഹിന്ദുമതം സ്വീകരിച്ചത് . തന്റെ പേരും സിന്ദൂർ എന്നാക്കി മാറ്റി. കോട്ട നിവാസിയായ പ്രകാശ് സുമനെയാണ് പെൺകുട്ടി വിവാഹം കഴിച്ചത്.
“ഇപ്പോൾ ഞാൻ ഹിന്ദുമതത്തിലേക്ക് വന്നിരിക്കുന്നു. രാജസ്ഥാൻ വീരന്മാരുടെ നാടാണ്, ഇന്ത്യ ഇപ്പോൾ പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുകയാണ്. എനിക്കും ഇനി സിന്ദൂരം അണിയണം “ പെൺകുട്ടി പറഞ്ഞു.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിന് മറുപടിയായി, പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ വ്യോമാക്രമണം നടത്തി . ഈ സംഭവത്തിൽ സ്വാധീനിക്കപ്പെട്ട സിമ്രാൻ മതം മാറാൻ തീരുമാനിക്കുകയായിരുന്നു . മധ്യപ്രദേശിലെ ഖണ്ട്വയിൽ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മറ്റ് നാല് മുസ്ലീം പെൺകുട്ടികളും ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്ത് ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: