ധുബ്രി ; സോഷ്യൽ മീഡിയയിൽ ‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ നടത്തിയതിന് അസമിൽ പിടിയിലായത് 50 ഓളം പേർ . ഇന്ന് മൂന്ന് പേരെ കൂടി അസം പോലീസ് അറസ്റ്റ് ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
നസീം ഉദ്ദീൻ ലഷ്‌കർ, ആരിഫ് റഹ്മാൻ, അബുബിൻ മിറാജ് ഉദ്ദീൻ എസ്.കെ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ലഷ്‌കർ കാച്ചർ ജില്ല സ്വദേശിയാണ് . റഹ്മാനും ഉദ്ദീൻ എസ്.കെയും ധുബ്രി നിവാസികളാണ് .പാകിസ്ഥാൻ അനുകൂല പ്രസ്താവനകൾ നടത്തിയതിന് ഇതുവരെ 48 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ എ.ഐ.യു.ഡി.എഫ് (ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്) എം.എൽ.എ അമിനുൾ ഇസ്ലാം ഉൾപ്പെടുന്നുണ്ട്. ഇന്ത്യ വിരുദ്ധ നീക്കങ്ങളൊന്നും വച്ചു പൊറുപ്പിക്കില്ലെൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
അസമിലെ ധിംഗ് നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയായ അമിനുൾ ഇസ്ലാമിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി മെയ് 1 ന് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെക്കുറിച്ച് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയിരുന്നു.സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ക്ലിപ്പിൽ, പഹൽഗാം, പുൽവാമ ആക്രമണങ്ങൾ സർക്കാർ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് അമിനുൾ ഇസ്ലാം പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: