ന്യൂഡൽഹി: ബഹവൽപൂരിലെ മദ്രസയിൽ കൊല്ലപ്പെട്ട മസൂദ് അസറിന്റെ ബന്ധുക്കളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത് . പാക് പതാക പൊതിഞ്ഞ ശവപ്പെട്ടികളുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്. മൗലാന മസൂദ് അസ്ഹർ , സാഖിബ് മെഹ്മൂദ് മാലിക്, പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ അതിർത്തി കാവൽക്കാരുടെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തു . ഏറെ വിഷമാവസ്ഥയിലായിരുന്നു അസർ എന്നാണ് റിപ്പോർട്ടുകൾ .
ബഹവൽപൂരിൽ അടക്കം ചെയ്തവരിൽ മസൂദ് അസ്ഹറിന്റെ സഹോദരനും ജെയ്‌ഷെ മുഹമ്മദിന്റെ സൈനിക മേധാവിയുമായ അബ്ദുൾ റൗഫ് അസ്ഹർ ഉൾപ്പെട്ടിട്ടില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും, വ്യോമാക്രമണത്തിൽ റൗഫ് മരിച്ചതായാണ് സൂചന .
അന്താരാഷ്‌ട്ര തലത്തിൽ ഭീകരനായി പ്രഖ്യാപിക്കപ്പെട്ട റൗഫ്, ഇന്ത്യൻ എയർലൈൻസ് വിമാനം ഐസി-814 തട്ടിക്കൊണ്ടുപോയതിലും, വാൾസ്ട്രീറ്റ് ജേണലിൽ ജോലി ചെയ്തിരുന്ന അമേരിക്കൻ പത്രപ്രവർത്തകൻ ഡാനിയേൽ പേളിന്റെ 2002-ലെ കൊലപാതകത്തിലും പങ്കാളിയാണ്.പാകിസ്ഥാന്റെ ദേശീയ പതാക പൊതിഞ്ഞ ശവപ്പെട്ടികളിലാണ് ഇരുപത്തിരണ്ട് പേരെ അടക്കം ചെയ്തത് .
മുൻപ് “അല്ലാഹുവിന്റെ വചനത്തിലും ജിഹാദിലും വിശ്വസിക്കാത്ത ഭയങ്കരരായ ഭരണാധികാരികൾ കശ്മീരിലും പലസ്തീനിലും മറ്റ് മുസ്ലീം രാജ്യങ്ങളിലും നമ്മെ പരാജയത്തിലേക്ക് നയിച്ചു,” എന്ന് അസ്ഹർ പ്രസംഗിച്ചതും ഈ മദ്രസയിൽ വച്ചാണ് . അതിപ്പോൾ യാഥാർത്ഥ്യമായെന്നാണ് മാദ്ധ്യമങ്ങൾ പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: