ഭക്ഷ്യവിഷബാധയേറ്റ കാലത്താണ് ബെംഗളൂരുവിലെ ഉന്നതമായ ജോലി ചെയ്തിരുന്ന സി.വി. സുജിത്ത് കൃഷിയിലേക്ക് തിരിയാന്‍ പ്രതിജ്ഞയെടുത്തത്. വിദ്യാഭ്യാസത്തിന് ശേഷം ബെംഗളൂരുവിലെ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നകാലമായിരുന്നു അത്.
കുടുംബാംഗത്തിന്റെ അര്‍ബുദ ബാധയും പ്രേരണയായി. എല്ലാവരും രോഗങ്ങള്‍ക്ക് കാരണമായി ജീവിതശൈലിയും ഭക്ഷണക്രമവും ചൂണ്ടിക്കാട്ടി. ആരോഗ്യം നല്‌കേണ്ട ഭക്ഷണം അസുഖങ്ങള്‍ക്ക് വിളിച്ചുവരുത്തുന്നുവെന്ന തിരിച്ചറിവാണ് വിഷ രഹിത പച്ചക്കറി കൃഷിയിലേക്ക് സുജിത്തിനെ എത്തിച്ചത്.
ഇരുന്നൂറേക്കര്‍ പാട്ടത്തിനെടുത്താണ് സുജിത്ത് കൃഷിയില്‍ വിപ്ലവം സൃഷ്ടിച്ചത്. ഭക്ഷ്യ സുരക്ഷയ്‌ക്കായി സ്റ്റാര്‍ട്ടപ്പ് തുടങ്ങിയാണ് ഭാവിയിലേക്ക് സുജിത്ത് വിരല്‍ ചൂണ്ടിയത്. പഠനത്തോടൊപ്പം കൃഷിയില്‍ വ്യാപൃതരാകാന്‍ സുജിത്ത് വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: