ടെറസില്‍ നെല്‍ക്കൃഷിയുള്‍പ്പെടെ നൂറ് മേനി വിളയിച്ച ആര്. രവീന്ദ്രന് ഇത് രണ്ടാം ജന്മമാണ്. മട്ടുപ്പാവ് നല്‍കിയതാണ് ജീവിതം. മട്ടുപ്പാവില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റതാണ് മുന്നോട്ടുപ്പോക്കിന് തടസമായതും. മടങ്ങിവരവിലും രവീന്ദ്രന് കൃഷി കൈവിട്ടില്ല. കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം പാടത്തെ ചേറ്റിലിറങ്ങി പണിയെടുത്തു തുടങ്ങിയതാണ്. അനന്തപുരി ജൈവ കൃഷി പഠനകേന്ദ്രത്തിന്റെ ചുമതലക്കാരനാണിപ്പോള്‍.
72 കിലോ കാച്ചില് വിളവെടുത്ത ശേഷമാണ് രവീന്ദ്രന് കാച്ചില് രവീന്ദ്രനായത്. കോളജിലൊന്നും പോയിട്ടില്ല. കുറച്ചുകാലം വിദേശത്ത് പോയി. മടങ്ങിവന്ന് ആട്ടോ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് സ്ഥാപനം തുടങ്ങി. അതു നിര്‍ത്തിയാണ് കൃഷിയിലേക്കിറങ്ങിയത്.
ഹൃദയാമൃതം പദ്ധതി പ്രകാരം ജൈവവളപ്രയോഗത്തിലൂടെ കിഴങ്ങുവിളകളാണ് കൂടുതല്‍ ഉത്പാദിപ്പിക്കുന്നത്. ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ദീനദയാല്‍ അന്ത്യോദയ കാര്‍ഷിക പുരസ്കാരം ഉള്‍പ്പെടെ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: