കോഴിക്കോട് : കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രകാരം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നടത്തിയ മോക് ഡ്രില്ലില്‍ കോഴിക്കോട് കോര്‍പറേഷനില്‍ ആശയകുഴപ്പം.ആദ്യം മുഴങ്ങേണ്ട അപായ സൈറണ്‍ മുഴങ്ങിയില്ല.
എന്ത് ചെയ്യണം എന്ന് വ്യക്തത ഇല്ലാതെ ജീവനക്കാരും അഗ്നിശമന സേന, പൊലീസ് ഉദ്യോഗസ്ഥരും ആശയകുഴപ്പത്തില്‍ പെട്ടു. സൈറണ്‍ കെട്ടില്ലെന്ന് മേയര്‍ പറഞ്ഞു.എന്നാല്‍ സൈറണ്‍ മുഴങ്ങി എന്നും എന്ത് കൊണ്ട് കേട്ടില്ല എന്ന് ജില്ലാ ഭരണകൂടത്തോട് ചോദിക്കണം എന്നുമാണ് കോര്പറേഷന് സെക്രട്ടറി പ്രതികരിച്ചത്.
ഒടുവില്‍ അപായം ഇല്ല എന്ന സൈറണ്‍ മുഴങ്ങി. ഇതോടെ കൂടി നിന്ന എല്ലാവരും പിരിഞ്ഞു പോയി. എന്താണ് സംഭവിച്ചതെന്ന് കോര്പറേഷന് സെക്രട്ടറി വ്യകതമാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: