മുംബൈ : പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് മോദി സർക്കാർ തക്ക തിരിച്ചടി നൽകുമെന്ന് നടൻ ആമീർഖാൻ . ദേശീയ മാദ്ധ്യമം ഡൽഹിയിൽ നടത്തിയ പ്രത്യേക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .പഹൽഗാം ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അവിടെ എന്ത് സംഭവിച്ചാലും അത് പ്രധാനമന്ത്രി മോദിയുടെ തീരുമാനത്തിന് വിടണമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ആമിർ ഖാൻ പറഞ്ഞു. അദ്ദേഹം തീർച്ചയായും തിരിച്ചടി നൽകും . ജനങ്ങൾക്ക് നീതി ലഭിക്കുമെന്നും ആമിർ ഖാൻ പറഞ്ഞു.
പാകിസ്ഥാനോട് പ്രതികാരം ചെയ്യണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ആമിർ ഖാൻ പറഞ്ഞു- ‘ പഹൽഗാമിൽ സംഭവിച്ചത് വളരെ തെറ്റാണ്. നിരപരാധികളായ ആളുകൾ കൊല്ലപ്പെട്ടു, അത് ഒട്ടും സഹിക്കാൻ കഴിയില്ല. നമ്മൾ അത് മോദിജിക്ക് വിടണം .
പാകിസ്ഥാനെതിരെ നടപടിയെടുക്കുന്നതിൽ മോദി സർക്കാരിനെ വിശ്വസിക്കണം. അവർ തീർച്ചയായും അത് ചെയ്യും, ഇത് വളരെ സെൻസിറ്റീവ് ആയ ഒരു വിഷയമാണ്, അതിനാൽ ഇതിനെക്കുറിച്ച് ഞാൻ എന്താണ് പറയേണ്ടത്, ദുരിതമനുഭവിക്കുന്നവർക്ക് അവർ തീർച്ചയായും നീതി ഉറപ്പാക്കുമെന്നും ഞാൻ കരുതുന്നു.‘ – ആമിർ ഖാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: