ന്യൂദല്‍ഹി: പാക് പട്ടാളമാണ് പാകിസ്ഥാനെ നശിപ്പിച്ചതെന്ന് ഗായകന് അദ്നന് സമി. ഭാരത പൗരത്വത്തിന്റെ പേരില്‍ തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്. പാക് പട്ടാളം ആ രാജ്യത്തെ നശിപ്പിച്ചു. ഇത് എനിക്ക് പണ്ടേ അറിയാമായിരുന്നു എന്നാണ് സമി എക്സില്‍ കുറിച്ചത്. ഇതോടൊപ്പം പാകിസ്ഥാനി യുവാക്കളുമായി സംസാരിക്കാനിടയായ അവസരത്തിലെ അനുഭവവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
അസര്‍ബൈജാനിലെ ബാക്കുവിലെ മനോഹരമായ തെരുവുകളിലൂടെ നടക്കുമ്പോള്‍ വളരെ നല്ലവരായ ചില പാകിസ്ഥാനി യുവാക്കളെ കണ്ടുമുട്ടി. അവര്‍ പറഞ്ഞു, ‘സര്, നിങ്ങള്‍ വളരെ ഭാഗ്യവാനാണ്… നിങ്ങള്‍ നല്ല സമയത്ത് പാകിസ്ഥാന് വിട്ടു… ഞങ്ങള്‍ക്കും ഞങ്ങളുടെ പൗരത്വം മാറ്റണം. ഞങ്ങള്‍ ഞങ്ങളുടെ പട്ടാളത്തെ വെറുക്കുന്നു. അവര്‍ ഞങ്ങളുടെ രാജ്യം നശിപ്പിച്ചു.’ എനിക്കിത് പണ്ടേ അറിയാമായിരുന്നുവെന്ന് ഞാന്‍ അവരോട് മറുപടി പറഞ്ഞു. അദ്ദേഹം എക്സില്‍ കുറിച്ചു.
വിസിറ്റിങ് വിസയില്‍ ഭാരതത്തില്‍ താമസിച്ചുകൊണ്ടിരുന്ന സമി 2016ലാണ് ഭാരത പൗരത്വം സ്വന്തമാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്നന് സമിയുടെ പോസ്റ്റുകള്‍ ചര്‍ച്ചാവിഷയമായത്. ഭാരതത്തില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും സമി എക്സില്‍ ഒരു വിമര്ശകന് മറുപടി നല്‍കിയിട്ടുണ്ട്. പാകിസ്ഥാനെതിരെ ഇതിനുമുന്‍പും അദ്നന് സമി വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തെ മനുഷ്യരാശിക്കെതിരായ ഭീകരമായ കുറ്റകൃത്യം എന്നാണ് സമി വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: