പത്തനംതിട്ട : ശബരിമല റോപ് വേക്ക് വനം വകുപ്പ് നിബന്ധനകള്‍ വയ്ക്കുമെന്ന് റിപ്പോര്‍ട്ട്. റോപ് വേയില്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ ആളുകളെ കൊണ്ടുപോകാന്‍ അനുവദിക്കില്ല.
സന്നിധാനത്തേക്ക് സാധന സാമഗ്രികള്‍ കൊണ്ടുപോകാന്‍ മാത്രമേ അനുമതി നല്‍കൂ. റോപ് വേ യാഥാര്‍ത്ഥ്യമായാല്‍ ട്രാക്ടര്‍ സര്‍വീസ് വനം വകുപ്പ് അനുവദിക്കില്ലെന്നും സൂചനയുണ്ട്.
നിര്‍ദ്ദിഷ്ട റോപ് വേ പദ്ധതി പമ്പ ഹില്‍ടോപ്പില്‍ നിന്ന് ശബരിമല സന്നിധാനത്തെ പൊലീസ് ബാരക്കിന് സമീപംവരെ എത്തുന്നതാണ് പദ്ധതിയ്ക്ക് അനുമതി തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വനംവകുപ്പിനെ സമീപിച്ചിരുന്നു. അടുത്തയോഗം ഈ അപേക്ഷ പരിഗണിച്ച് തീരുമാനം എടുത്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: