തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തി ഡോക്യുമെന്ററി വരുന്നു. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടന സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷന് ആണ് ലക്ഷങ്ങള്‍ ചെലവിട്ട് ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത്.
പിണറായി ദി ലെജന്‍ഡ് എന്ന പേരിലാണ് ഡോക്യുമെന്ററി .സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. കാരണഭൂതനും കാവലാളുമായി പിണറായിയെ പാടിപ്പുകഴ്ത്തിയതിന് പിന്നാലെയാണ് നേതാവിനെ ഇതിഹാസമായി വാഴ്ത്തുന്ന ഡോക്യുമെന്ററി ചിത്രീകരിക്കുന്നത്. പതിനഞ്ച് ലക്ഷം രൂപയാണ് ചെലവ്. നേമം സ്വദേശിയാണ് സംവിധായകന്.
പിണറായിയുടെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉള്‍ക്കൊള്ളുന്ന പ്രമേയത്തിലാണ് ചിത്രീകരണം. നേരത്തെ സെക്രട്ടേറിയറ്റ് എംപ്ളോയീസ്അസോസിയേഷന് സുവര്‍ണജൂബിലി മന്ദിര ഉദ്ഘാടനത്തിന് പിണറായി എത്തുമ്പോള്‍ കേള്‍പ്പിക്കാന്‍ തയാറാക്കിയ വാഴ്ത്ത് പാട്ട് വിവാദമായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: