കോഴിക്കോട്: കോഴിക്കോട് മോഡിക്കല്‍ കോളെജില്‍ തീപിടിത്തത്തില്‍ നാല് പേര് മരിച്ചോ എന്ന സംശയം ഉയരുന്നു. തീപിടിത്തത്തിന് തൊട്ടുപിന്നാലെ നാല് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതാണ് സംശയം ഉണര്‍ത്തിയത്.
ഇവര്‍ ശ്വാസം മുട്ടിയാണോ മരിച്ചതെന്ന സംശയം ഉയരുകയാണ്. വയനാട് കോട്ടപ്പടി സ്വദേശി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ടി. സിദ്ദീഖ് എംഎല്‍എ അറിയിച്ചു.
യുപിഎസ് മുറിയില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. യുപിഎസ് പൊട്ടിത്തെറിച്ചു. 500 നടുത്ത് രോഗികള്‍ ഈ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: