കണ്ണൂര്‍: ചെറുവാഞ്ചേരിയില്‍ പൊതിച്ചോര്‍ ശേഖരിച്ച് കൊണ്ടിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. ഡിസിസി മുന്‍ അംഗം പ്രഭാകരനെതിരെയാണ് കേസ്.
കണ്ണവം പൊലീസാണ് കേസെടുത്തത്. ഇന്നലെ ഉച്ചഭക്ഷണ വിതരണത്തിന്റെ ഭാഗമായി വീടുകളില്‍ നിന്ന് പൊതിച്ചോര്‍ ശേഖരിക്കവെ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പ്രഭാകരന് അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി.
എന്നാല്‍ അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്നമാണന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.ഡിവൈഎഫ്ഐയുടേത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത നാടകമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: