പത്തനംതിട്ട: കോന്നി കുമ്മണ്ണൂര്‍ കാഞ്ഞിരപ്പാറ വനത്തില്‍ ഒരു വയസുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. പഴക്കമുള്ള ജഡം ആറിനു സമീപത്തെ തിട്ടയിലാണ്കണ്ടത്. ആറ്റിലൂടെ ഒഴുകി വന്നതാണെന്നു കരുതുന്നു.
കോന്നി റേഞ്ചിലെ കല്ലേലി ജനവാസ മേഖലയുടെ സമീപത്തുള്ള സൗത്ത് കുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ ജഡം കണ്ടത്. എങ്ങനെയാണ് ചത്തതെന്ന് വ്യക്തമല്ല.
വനംവകുപ്പ് വെറ്ററിനറി ഓഫിസര്‍ ഡോ. ബി.ജി.സിബി, മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സര്ജന് ഡോ. ആനന്ദ് ആര്.കൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ജഡം മറവുചെയ്തു.
ആഴ്ചകള്‍ക്ക് മുന്‍പ് അച്ചന്‍കോവിലാറ്റില്‍ കല്ലേലിക്കടവില്‍ ഒരു കടുവക്കുട്ടിയുടെ ജഡം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: