കൊച്ചി: മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരവും കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്സി ടീമായ കൊല്ലം ഏരീസ് സഹ ഉടമയുമായ എസ് ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്യാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് തീരുമാനിച്ചു. സഞ്ജു സാംസനെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിന് കേരള ക്രിക്കറ്റ് അസോസിയേഷനും ഉത്തരവാദിയാണെന്ന ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരിലാണിത്. എറണാകുളത്തു ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നതിന് സഞ്ജു സാംസന്റെ പിതാവ് സാംസണ് വിശ്വനാഥ്, റെജി ലൂക്കോസ് , 24ഃ 7 ചാനല്‍ അവതാരക എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കാനും ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമായി.
പരാമര്‍ശങ്ങളില്‍ വിശദീകരണം തേടിയുള്ള നോട്ടീസിന് ശ്രീശാന്ത് നല്കിയ മറുപടി തൃപ്തികരമില്ലെന്ന് ജനറല്‍ ബോഡി വിലയിരുത്തി. ഫ്രാഞ്ചയ്സീ ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന് , ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കെതിരെയും നോട്ടീസ് നല്‍കിയിരുന്നു. അവര്‍ നല്കിയ മറുപടി യോഗം അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: