ന്യൂദല്‍ഹി: ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ സിഎസ്ഐ സഭയുടെ മോഡറേറ്ററായി തിരഞ്ഞെടുത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഒരു കൂട്ടം അപ്പീലുകളിലാണ് ജസ്റ്റിസ് ബേല എം ത്രിവേദി , ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
സിഎസ്ഐ സഭയുടെ ഭരണവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ ബിഷപ്പുമാരുടെ പ്രായവും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ കാലാവധിയും സംബന്ധിച്ച ഭേദഗതികള്‍ അംഗീകരിച്ച പ്രത്യേക സിനഡ് യോഗ തീരുമാനം കോടതി മരവിപ്പിച്ചു.
തിരഞ്ഞെടുക്കപ്പെട്ട വ്യക്തി വിരമിക്കുന്നതിന് മൂന്ന് വര്‍ഷം ശേഷിക്കണമെന്ന നിബന്ധന പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോഡറേറ്ററുടെ തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയത്. മറ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പുകളില്‍ കോടതി ഇടപെട്ടില്ല.
തിരഞ്ഞെടുപ്പ് നടത്താന്‍ രണ്ട് വിരമിച്ച ഹൈക്കോടതി ജഡ്ജിമാരെ അഡ്മിനിസ്ട്രേറ്റര്‍മാരായി നിയമിക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം സുപ്രീം കോടതി ശരിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: