മുംബൈ: എയറിന്ത്യ എന്ന പൊതുമേഖലാ സ്ഥാപനം കൈമാറാന്‍ യോഗ്യരായവര്‍ ടാറ്റ ഗ്രൂപ്പാണെന്ന് കണ്ടെത്തിയ മോദി സര്‍ക്കാരിന് സമൂഹമാധ്യമങ്ങളില്‍ കയ്യടി. എയറിന്ത്യ ഏറ്റെടുത്ത ശേഷം പഴഞ്ചന്‍ വിമാനങ്ങളെ മുഴുവന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാന്‍ 3372 കോടി രൂപ ചെലവിട്ട് പുതിയ പെയിന്റും സീറ്റും കാര്‍പ്പെറ്റും നല്‍കുകയാണ് ടാറ്റ. ലക്ഷ്യം മെച്ചപ്പെട്ട സേവനവും സൗകര്യവും നല്കി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കല്‍ തന്നെ.
ഈ അകം മിനുക്കല്‍ പരിപാടിക്ക് വിഹാന് എയറിന്ത്യ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ക്യാബിന് ഇന്റീരിയറിന്റെ ഡിസൈന്‍ ഘടകങ്ങള്‍ പരിഷ്കരിക്കാന്‍ ലണ്ടനിലെ ജെപിഎ ഡിസൈന്‍ ആന്റ് ട്രെന്‍ഡ് വര്‍ക്സിനെയാണ് ഏല്പിച്ചിരിക്കുന്നത്. വേള്‍ഡ് ക്ലാസ് നിലവാരത്തില്‍ എയറിന്ത്യയെ എത്തിക്കുകയാണ് പണം വാരിയെറിഞ്ഞുള്ള ഈ ഡിസൈന്‍ പരിഷ്കരണമെന്ന് സിഇഒ കാംബെല്‍ വില്സന് പറയുന്നു.
എയറിന്ത്യയെ ടാറ്റയെ ഏല്പിച്ചത് രത്തന്‍ ടാറ്റയുടെ മരണത്തിന് മുന്‍പ്
രത്തന്‍ ടാറ്റ മരിച്ചപ്പോള്‍ മോദി സമൂഹമാധ്യമത്തില്‍ കുറിച്ചത് ഇതാണ്:”രത്തന്‍ടാറ്റയുടെ ഏറ്റവും സവിശേഷമായ മുഖം അദ്ദേഹത്തിന്റെ വലിയസ്വപ്നങ്ങള്‍ കാണാനുള്ള അഭിനിവേശവും സമൂഹത്തിന് തിരിച്ചെന്തെങ്കിലും കൊടുക്കാനുള്ള ആവേശവുമാണ്.” ഇതുകൊണ്ട് തന്നെയായിരിക്കണം എയറിന്ത്യ പോലെ സര്‍ക്കാരിന്റെ സുപ്രധാനമായ ഒരു വ്യോമസേവനരംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുമ്പോള്‍ ടാറ്റയെ തന്നെ മോദി സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. 18000 കോടി രൂപയ്ക്കായിരുന്നു ടാറ്റ എയറിന്ത്യ ഏറ്റെടുത്തത്. രത്തന്‍ ടാറ്റ മരിയ്ക്കും മുന്‍പേ ഈ ഏറ്റെടുക്കല്‍ നടന്നിരുന്നു. അക്കാര്യത്തില്‍ മോദിയ്ക്കും ചില തീരുമാനങ്ങളുണ്ടായിരുന്നു. ആഗോളനിലവാരത്തില്‍ ടാറ്റയുടെ ഒരു വിമാനക്കമ്പനി എന്നത് രത്തന്‍ ടാറ്റയുടെ എക്കാലത്തേയും സ്വപ്നമായിരുന്നു.
ടാറ്റയുടെ കയ്യൊപ്പ് പതിഞ്ഞ ശേഷം ഉപഭോക്താക്കളില്‍ നിന്നും പലതരത്തിലുള്ള പരാതികള്‍ ഉയര്‍ത്തിവിട്ട എയറിന്ത്യ ഇപ്പോള്‍ പുതിയ മുഖം അണിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വിസ്താര കൂടി എയറിന്ത്യയില്‍ ലയിച്ചതോടെ എയറിന്ത്യ വലിയൊരു ബ്രാന്റായി മാറിയിരിക്കുകയാണ്. ഇതോടെ പുതിയ ലോഗോയും മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും നല്കി യാത്രക്കാരെ ആകര്‍ഷിക്കുകയാണ് എയറിന്ത്യയുടെ സിഇഒ കാംബെല്‍ വില്‍സന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എയറിന്ത്യയുടെ കീഴിലുള്ള വിമാനങ്ങളുടെ അകം പുതുക്കല്‍ പണി മുന്നേറുകയാണ്. ഇപ്പോഴും ഇന്ത്യയില്‍ വിമാനങ്ങളുടെ കാര്യത്തിലും കൂടുതല്‍ യാത്രക്കാരുടെ എണ്ണത്തിലും ഇന്‍ഡിഗോ തന്നെയാണ് മുന്പില്. രണ്ടാം സ്ഥാനത്താണ് എയറിന്ത്യ.
എയറിന്ത്യയുടെ ലോഗോ മാറ്റുക മാത്രമല്ല, സേവന രീതികളും ടാറ്റ പരിഷ്കരിച്ചു. ടാറ്റ ഏറ്റെടുത്ത ശേഷം എയറിന്ത്യ വിമാനങ്ങളുടെ ഇന്റീരിയറുകള്‍ മാറി. ഇതുവരെ എയര്‍ ഇന്ത്യയുടെ പാതിയോളം വിമാനങ്ങളിലെ ക്യാബിന് ഇന്റീരിയറുകള്‍ ടാറ്റ പരിഷ്കരിച്ചു.
40 കോടി ഡോളര്‍(3372 കോടി) ചെലവിട്ടാണ് വിമാനങ്ങളിലെ അകം പരിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി വിമാനങ്ങളുടെ അകത്ത് പുതിയ പരവതാനികള്‍, കര്‍ട്ടനുകള്‍, പുതിയ പെയിന്റ് വര്‍ക്ക് എന്നിവ ചെയ്തു. ഒപ്പം ടോയ് ലറ്റുകള്‍ കുറെക്കൂടി ആധുനികമാക്കി. ഇതിനൊപ്പം സീറ്റുകള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാക്കി. പുതിയ ബിസിനസ് ക്ലാസും ഏര്‍പ്പെടുത്തി. ഇന്ത്യയിലെ ആദ്യമായി പ്രീമിയം ഇക്കണോമി ക്ലാസ് സൃഷ്ടിച്ചു. ഇക്കണോമി ക്ലാസ് മെച്ചപ്പോടുത്തി. ഇത്രയും മാറ്റങ്ങളാണ് വരുത്തിയത്.
അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇനിയും മാറ്റങ്ങള്‍ നടപ്പാക്കും. ഇതില്‍ പ്രധാനപ്പെട്ട ഒരു പരിഷ്കാരമാണ് വിമാനങ്ങളുടെ അകം മോടിപിടിപ്പിക്കലും പരിഷ്കരിക്കലും. വര്‍ഷത്തില്‍ എട്ടരക്കോടി രൂപ ശമ്പളം നല്കി ന്യൂസിലാന്റുകാരനായ കാംബെല്‍ വില്‍സനെ എയര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായി നിയമിച്ചതിന് പിന്നില്‍ എയറിന്ത്യയെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ത്തുക എന്നതാണ് ടാറ്റയുടെ ലക്ഷ്യം. എയര്‍ലൈന്‍ സേവനത്തിലെ മികച്ച ബ്രാന്റാക്കി ഉയര്‍ത്തലാണ് ലക്ഷ്യം. ബോയിംഗ് 777 ഉം 787 ഉം ഉള്‍പ്പെടെ എല്ലാ ലെഗസി വൈഡ്-ബോഡി വിമാനങ്ങളും 2027 ന്റെ ആരംഭം അല്ലെങ്കില്‍ മധ്യത്തോടെ പൂര്‍ണ്ണമായും നവീകരിക്കുമെന്ന് സിഇഒ കാംബെല്‍ വില്സന് പറയുന്നു.
ഈ വര്‍ഷം മൂന്നാം പാദത്തോടെ (ജൂലൈ മുതല്‍ സെപ്തംബര്‍ വരെ) എയര്‍ ഇന്ത്യ തങ്ങളുടെ 27 എ320 നിയോ വിമാനങ്ങളും നവീകരിക്കുന്നത് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ നവീകരിച്ച എ320 നിയോ ഇതിനകം സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: