തിരുവനന്തപുരം: സമുദ്രവ്യാപാര ചരിത്രത്തില്‍ നിര്‍ണായകമായ മുന്നിരയ്ക്കേക്കാണ് ഇന്ത്യ കുതിച്ചുയരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 8,800 കോടിയുടെ ചെലവില്‍ വികസിപ്പിച്ച വിഴിഞ്ഞം ആഴക്കടല്‍ തുറമുഖം ഇന്ത്യയുടെ കപ്പല്‍ ചരക്കു കൈമാറ്റ ശേഷിയെ മൂന്ന് ഇരട്ടിയാക്കുമെന്നു അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകള്‍ക്ക് എത്തിച്ചേരാനാകുന്ന സൗകര്യങ്ങളോടെ ഇന്ത്യയുടെ സമുദ്രശക്തി വീണ്ടും ഉണര്‍ന്നു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇത് വരെ ഇന്ത്യയുടെ ചരക്കു കൈമാറ്റത്തിലെ 75 ശതമാനവും വിദേശ തുറമുഖങ്ങളിലൂടെയായിരുന്നു നടക്കുന്നത്. ഇതുവഴി രാജ്യം വലിയ തോതില്‍ വരുമാന നഷ്ടം അനുഭവിച്ചിരുന്നു. ഇനി ആ സ്ഥിതി മാറുമെന്നും ഇന്ത്യയുടെ പണം ഇന്ത്യക്കായി സേവിക്കുമെന്നും, കേരളത്തിനും വിഴിഞ്ഞത്തെ ജനങ്ങള്‍ക്കും ഇത് പുതിയ സാമ്പത്തിക സാധ്യതകള്‍ക്കു വഴി തുറക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ സമുദ്ര ചരിത്രത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കോളനിവാഴ്ചയ്ക്കുമുമ്പ് ആഗോള ജിഡിപിയില്‍ പ്രധാന പങ്ക് വഹിച്ചിരുന്ന രാജ്യമായ ഇന്ത്യയെ വ്യത്യസ്തമാക്കിയതിലേറെയും സമുദ്രവ്യാപാരമായിരുന്നുവെന്നും, അതില്‍ കേരളത്തിന്റെ പങ്ക് അമൂല്യമാണെന്നും പറഞ്ഞു. അറബിക്കടല്‍ വഴിയുള്ള കേരളത്തിന്റെ വ്യാപാരബന്ധങ്ങള്‍ രാജ്യത്തെ ആഗോള വ്യാപാര കേന്ദ്രമാക്കി മാറ്റിയിരുന്നു.
വാണിജ്യ വികസനം ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന മാരിടൈം അമൃത് കാല് ദൗത്യത്തിന് തുടക്കമായി. ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളും തുറമുഖ നഗരങ്ങളും വികസിത ഇന്ത്യയുടെ വളര്‍ച്ചാകേന്ദ്രങ്ങളായി മാറും എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ‘അടിസ്ഥാനസൗകര്യങ്ങളും വ്യവസായ പ്രോത്സാഹനവും ചേര്‍ന്നാല്‍ തുറമുഖ സമ്പദ്വ്യവസ്ഥ തന്റെ പൂര്‍ണ ശേഷിയില്‍ എത്തും’ എന്നും അദ്ദേഹം പറഞ്ഞു.
പിഎം ഗതിശക്തി പദ്ധതി, സാഗര്‍മാല, നാഷണല്‍ വാട്ടര്‍വേസ് തുടങ്ങിയ പദ്ധതികള്‍ സമുദ്രവ്യാപാര മേഖലയില്‍ വിപ്ലവപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു. 2014ല്‍ 1.25 ലക്ഷം ആയിരുന്ന ഇന്ത്യന്‍ സമുദ്ര സഞ്ചാരികളുടെ എണ്ണം ഇന്ന് 3.25 ലക്ഷം കടന്നതായും ഇന്ത്യ ലോകത്തിലെ മുന്‍നിര ക്രൂയിസ് വിപണികളിലൊന്നായതായി മാറിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഒരു ദശക മുമ്പ് കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ കാത്തിരിക്കേണ്ടി വന്നിരുന്നുവെന്നും ഇത് വ്യാപാരമണ്ഡലത്തെ പ്രതിസന്ധിയിലാക്കിയിരുന്നുവെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇന്ന് ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍ കപ്പല്‍ ചരക്കു കൈമാറ്റ സമയത്തില്‍ 30 ശതമാനം കുറവ് കാണിക്കുന്നുവെന്നും ഇത് വ്യാപാര ശേഷിയെ വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ സ്ഥാപിക്കപ്പെടുന്ന കപ്പല്‍ നിര്‍മ്മാണ ക്ലസ്റ്റര്‍ ആയിരക്കണക്കിന് തൊഴില്‍ സാധ്യതകള്‍ക്കും എംഎസ്എംഇ മേഖലയുടെ വളര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വലിയ കപ്പലുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ പുതിയ നയങ്ങള്‍ അവതരിപ്പിച്ചതായും, അത് ഇന്ത്യന്‍ ഉല്‍പ്പാദന മേഖലക്ക് വലിയ ബലമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യവ്യവസായ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശക്തമായ സമുദ്രതന്ത്രം ഇന്ത്യ കയ്യടക്കിയിരിക്കുന്നതായും, വികസിത ഇന്ത്യ എന്ന ദൗത്യത്തിനായി തീരദേശങ്ങള്‍ വീണ്ടും സമ്പദ്വ്യവസ്ഥയുടെ തലസ്ഥാനങ്ങളാകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: