തിരുവനന്തപുരം: ജന്മഭൂമി സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ‘വികസിത് സ്പോർട്സ്, വികസിത് ഭാരത് – വിഷൻ കേരള 2036’ എന്ന പേരില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. 8ന് ഉച്ചയ്ക്ക് രണ്ടര മണിക്ക് പൂജപ്പുര മൈതാനിയിൽ നടക്കുന്ന പരിപാടി കേന്ദ്ര യുവജനകാര്യ, സ്പോർട്സ് സഹമന്ത്രി രക്ഷ നിഖിൽ ഖഡ്സെ ഉദ്ഘാടനം ചെയ്യും.
2036ൽ ഭാരതം ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ തയാറെടുക്കുമ്പോൾ നമ്മുടെ കായിക മേഖലയ്ക്ക് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് കോൺക്ലേവ് ചർച്ച ചെയ്യും. ഒളിംപ്യൻ അഞ്ജു ബോബി ജോർജ്, മുൻ ദേശീയ പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ യു. വിമൽ കുമാർ, എസ് ഗോപിനാഥ് ഐ പി എസ്, ഫുട്ബോൾ താരം കല്യാൺ ചൗബേരി, ഹോക്കി താരം ദിനേശ് നായക്, പസാദ് മഹാങ്കർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
പൂജപ്പുര മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദികളിലാണ് സുവർണ ജയന്തി ആഘോഷപരിപാടികൾ. ഏക്സിബിഷൻ, സെമിനാറുകൾ, കോൺക്ളേവ്, പ്രഭാഷണം, ചർച്ച, കലാപരിപാടികൾ തുടങ്ങി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നഗരവികസനം, മാലിന്യ നിർമാർജ്ജനം, ഗതാഗത സൗകര്യം, വിഴിഞ്ഞം തുറമുഖം, ദേശീയ വിദ്യാഭ്യാസ നയം, ഒളിമ്പിക്സ് 2036, സാംസ്കാരിക ടൂറിസം തുടങ്ങി 12 വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് സെമിനാറുകൾ.
രാജ്യത്ത് വികസന പദ്ധതികൾക്ക് നേതൃത്വം നൽകിയ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അനുഭവം വിശദീകരിക്കും. വിഴിഞ്ഞം തു റമുഖം, വി എസ് എസ് സി, കൊച്ചിൻ ഷിപ്പിയാർഡ്, റെയിൽവേ, തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പവലിയനുകൾ എക്സിബിഷനിൽ ഉണ്ടാകും. എല്ലാ ദിവസവും വൈകുന്നേരം പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന സാംസ്കാരിക വിരുന്നും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: