തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ രണ്ടുദിവസം ഗതാഗത നിയന്ത്രണം. വ്യാഴാഴ്ച ഉച്ചയ്ക്ക് 02.00 മണി മുതല്‍ രാത്രി 10.00 മണി വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വെളളിയാഴ്ച രാവിലെ 06.30 മണി മുതല്‍ ഉച്ചയ്ക്ക് 02.00 മണി വരെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
1.05.2025 തീയതി ഉച്ചയ്ക്ക് 02.00 മണി മുതല്‍ രാത്രി 10.00 മണി വരെ ശംഖുംമുഖം-ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂര്‍-ജനറല്‍ ആശുപത്രി- ആശാന് സ്ക്വയര്‍- മ്യൂസിയം – വെള്ളയമ്പലം – കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.
02.05.2025 തീയതി രാവിലെ 06.30 മണി മുതല്‍ ഉച്ചയ്ക്ക് 02.00 മണി വരെ നിയന്ത്രണമുണ്ടാകും. കവടിയാര്‍- വെള്ളയമ്പലം – ആല്‍ത്തറ- ശ്രീമൂലം ക്ലബ് – ഇടപ്പഴിഞ്ഞി- പാങ്ങോട് മിലിറ്ററി ക്യാമ്പ് പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: