ന്യൂദല്‍ഹി: വരാനിരിക്കുന്ന സെന്‍സസില്‍ ജാതി കൂടി ഉള്‍പ്പെടുത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തില്‍ നിരായുധനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് നടപ്പാക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പുകളില്‍ തുറുപ്പു ചീട്ടായി ഉപയോഗിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ വായടപ്പിക്കുന്ന ഒന്നാണ് സര്‍ക്കാരിന്റെ ഈ നീക്കം. കാലങ്ങളായി ജാതിയും ഉപജാതിയും പറഞ്ഞ് വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസിനും അവരുടെ നേതാവിനും ആദ്യമായി ഒരു സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യേണ്ടിയും വന്നു. എന്നാല്‍ പെട്ടെന്നൊന്നും തിരിച്ചടി സമ്മതിക്കാന്‍ അദ്ദേഹം തയ്യാറല്ല. സെന്‍സസ് സമയബന്ധിതമായി നടപ്പാക്കണമെന്ന പുതിയ ആവശ്യവുമായി രാഹുല്‍ രംഗത്തുവന്നിട്ടുണ്ട്.
സര്‍ക്കാരിന്റെ തീരുമാനത്തെ ഞങ്ങള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു, പക്ഷേ ഞങ്ങള്‍ക്ക് ഒരു സമയപരിധി വേണം. അത് എപ്പോള്‍ നടപ്പിലാകുമെന്ന് ഞങ്ങള്‍ക്ക് അറിയണം’ എന്ന് ന്യൂഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: