തിരുവനന്തപുരം: പ്രായത്തില്‍ ഇളവ് നല്‍കിയെങ്കിലും പി.കെ. ശ്രീമതിക്ക് എകെജി സെന്ററില്‍ സ്ഥാനമില്ല. ഇക്കഴിഞ്ഞ 19ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ പി.കെ. ശ്രീമിതി എത്തിയെങ്കിലും പിണറായി വിജയന് അനുവദിച്ചില്ല. പ്രായത്തില്‍ ഇളവ് നല്‍കിയത് സംസ്ഥാനത്തിന് ബാധകമല്ലെന്നും അതിനാല്‍ എകെജി ഭവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി ശ്രീമതിയോട് പറഞ്ഞത്. ഇത് സംബന്ധിച്ച് അഭിപ്രായം പറയേണ്ട ജനറല്‍ സെക്രട്ടറി എം.എ. ബേബി ഒന്നും പറഞ്ഞതുമില്ല. എന്നാല്‍ അഭിപ്രായം പറയേണ്ടത് ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമാണെന്ന് പറഞ്ഞ എം.വി. ഗോവിന്ദന് വിവാദമായതോടെ മലക്കംമറിഞ്ഞു. പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനമെന്നാണ് ഗോവിന്ദന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
75 വയസ് പൂര്‍ത്തിയായതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവായി. അതിനാല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാനാണ് കേന്ദ്ര കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്രകമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കാനല്ലെന്നും പറഞ്ഞു. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്നും കേരളത്തില്‍ ഉണ്ടെങ്കില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി. ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ പ്രസിഡന്റാണ് പി.കെ. ശ്രീമതി. അതിനാല്‍ പ്രത്യേക ക്ഷണിതാവാക്കി പങ്കെടുപ്പിക്കാം. അതിനും പിണറായി വിജയന് അനുമതി നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: