കൊച്ചി : തൃപ്പൂണിത്തുറയില്‍ നവജാത ശിശുവിനെ കൈമാറിയെന്ന ആശാപ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മുരിയമംഗലം സ്വദേശിനി യുവതി പ്രസവിച്ച രണ്ടാമത്തെ കുഞ്ഞിനെയാണ് കൈമാറിയത്.കോയമ്പത്തൂര്‍ സ്വദേശികള്‍ക്കാണ് കുഞ്ഞിനെ കൈമാറിയത്.
ആശാ പ്രവര്‍ത്തക വീട്ടില്‍ എത്തി നടത്തിയ പരിശോധനയില്‍ കുഞ്ഞിനെ കാണാതായെന്ന് വ്യക്തമായി.തുടര്‍ന്ന് ഇവര്‍ കുട്ടിയെ അനധികൃതമായി കൈമാറ്റം ചെയ്തു എന്ന് പരാതി നല്കിയ പ്രകാരം ഹില്‍പാലസ് പൊലീസ് കേസെടുത്തു.
പിന്നാലെ കുഞ്ഞിന്റെ അമ്മയെ വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ കൈമാറിയ വിവരങ്ങള്‍ പുറത്തുവന്നത്. കോയമ്പത്തൂര്‍ സ്വദേശികളോട് കുഞ്ഞിനെ അടുത്ത ദിവസം തന്നെ കൊച്ചിയിലെത്തിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കുഞ്ഞിനെ പണം വാങ്ങി കൈമാറിയതാണോ എന്നുള്‍പ്പെടെ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: