ന്യൂദല്‍ഹി: ഡല്‍ഹിയിലെ രോഹിണി സെക്ടറിലെ ചേരിപ്രദേശത്ത് ഉണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. ഏതാനും പേര്‍ക്ക് പൊള്ളലേറ്റു.
മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. രണ്ടര വയസ്സും മൂന്ന് വയസ്സും പ്രായമുള്ള രണ്ട് കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി രോഹിണി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമിത് ഗോയല്‍ പറഞ്ഞു.
തീപിടുത്തത്തില്‍ അഞ്ച് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന 800ലധികം കുടിലുകള്‍ കത്തിനശിച്ചു.
അഗ്നിശമന സേനയ്ക്കൊപ്പം നിരവധി പോലീസ് സംഘങ്ങളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്തിന് മുന്നില്‍ മതിലുള്ള ഒരു പാര്‍പ്പിട സമുച്ചയമുണ്ട്. അതിനാല്‍ അ വിടെ എത്തിച്ചേരുന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് അഗ്നിശമനസേനാംഗങ്ങള്‍ പറഞ്ഞു.
തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: