നിലമ്പൂർ: പ്രമുഖ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റമായ ടാൽറോപ്പും പ്രമുഖ ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്ലാറ്റുഫോമായ സ്റ്റെയ്പ്പ്പും കൈകോർത്ത് കുട്ടികൾക്കായി ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ശിൽപ്പശാല സംഘടിപ്പിക്കുന്നു.
കുട്ടികളിൽ ശാസ്ത്ര സാങ്കേതിക അഭിരുചി വളർത്തുന്നതിനായി അഗ്രിടെക്ക്,ഫുഡ്ഡ് ടെക്നോളജി,സ്പേസ് ടെക്നോളജി,ഫിലിംമേക്കിങ്ങ്,ആർക്കിടെക്ച്ചർ തുടങ്ങിയ മേഖലകളിൽ ടാൽറോപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിവിധ കമ്പനികളും സ്റ്റാർട്ടപ്പുകളും സംയുക്തമായാണ് ശിൽപ്പശാലയിലെ സെഷനുകൾ നയിക്കുന്നത് ഇതിലൂടെ ഐ ടി,എ ഐ, കൃഷി, സിനിമ, വാസ്തുവിദ്യാ, ഭക്ഷ്യസാങ്കേതികവിദ്യ, മനഃശാസ്ത്രം, റോബോട്ടിക്സ്, തുടങ്ങിയ മേഖലകളിൽ കുട്ടികൾക്കു അഭിരുചി വളർത്താനും വിദഗ്ധരിൽ നിന്നും സാങ്കേതികത നേരിട്ട് മനസിലാക്കാനും സാധിക്കുന്നു.ഓരോ ദിവസവും ഓരോ വിഷയങ്ങളിലായിരിക്കും ക്ലാസുകൾ ഉണ്ടാകുക.
എല്ലാ ദിവസവും കലാപരിപാടികളും ഉണ്ടായിരിക്കും.മെയ് 5 മുതൽ 11 വരെ നീണ്ടുനിൽക്കുന്ന ശിൽപ്പശാലയിൽ ഏഴാം ക്ലാസ് മുതൽ പ്ലസ് ടൂ വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.നിലമ്പൂർ അമൽ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രവർത്തിക്കുന്ന ടാൽറോപ്പ് ടെക്കീസ് പാർക്കിൽ വച്ച് നടത്തുന്ന ശിൽപ്പശാലയിൽ താമസവും ഭക്ഷണവും ഉൾപ്പടെ 11,999 രൂപയാണ് പ്രവേശന ഫീസ്.കൂടാതെ അഭിരുചി തിരിച്ചറിയുന്നതിനും അഭിരുചിക്കനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കാനുള്ള കരിയർ ഗൈഡൻസും നൽകുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക:8590137383,7012986768
പ്രതികരിക്കാൻ ഇവിടെ എഴുതുക: