ഇസ്ലാമാബാദ് : പാകിസ്താനിൽ ഏറെ ആരാധകരുള്ള സോഷ്യൽ മീഡിയ താരമാണ് മുഹമ്മദ് ഷയാൻ അലി. പാക് അധികൃതരുടെ പീഡനങ്ങളെ തുടർന്നാണ് മുഹമ്മദ് ഷയാൻ അലി രാജ്യം വിട്ടത് . പിന്നീട് സനാതന ധർമ്മം സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ പൽഗാം ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകണമെന്നാണ് മുഹമ്മദ് ഷയാൻ അലി പറയുന്നത്.
‘ പാകിസ്ഥാൻ വളരെ വേഗം ആശ്ചര്യപ്പെടും! അവർ ഇതിൽ ഖേദിക്കും. ഇസ്രായേലിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം. ഇസ്രായേൽ ഇന്ത്യയ്ക്ക് കരുത്തായും ഉണ്ട് . കശ്മീരിലെ പാകിസ്ഥാൻ ഭീകരതയ്ക്കെതിരെ കനത്ത തിരിച്ചടി നൽകണം. ജയ് ഹിന്ദ് . ഞാൻ നിങ്ങളുടെ പാകിസ്ഥാൻ ഭീകരത നിങ്ങളുടെ സ്വന്തം സ്ഥലത്ത് തന്നെ തുറന്നുകാട്ടി. നിങ്ങൾക്കറിയാമോ, ഞാനും ജനിച്ചത് പാകിസ്ഥാനിലെ കറാച്ചിയിലാണ് – ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച ഒരു ഭൂമി. ഇനി ട്വീറ്റുകളൊന്നുമില്ല!ഞങ്ങൾക്ക് പ്രതികാരം വേണം , തകർക്കണം .
ഇന്ന്, എന്റെ വേരുകളിലേക്ക് തിരിച്ചെത്തിയതിൽ എനിക്ക് അഭിമാനം തോന്നുന്നു. ഞാൻ പാകിസ്ഥാനിലാണ് ജീവിച്ചത്, അതുകൊണ്ടാണ് നിങ്ങൾ എല്ലാവരും ഇന്ത്യക്കെതിരെ പുലർത്തുന്ന ആഴത്തിൽ വേരൂന്നിയ വെറുപ്പിനെക്കുറിച്ച് എനിക്ക് നന്നായി അറിയാം. 1947, 1965, 1971, 1999, തീർച്ചയായും 2019 എന്നിവയിലെന്നപോലെ, പാകിസ്ഥാൻറെ ഈ ഭീകരപ്രവർത്തനത്തിനെതിരെ ഇന്ത്യ ഉടൻ തന്നെ പ്രതികരിക്കും. പാകിസ്ഥാനും, പലസ്തീനും തുടച്ചു മാറ്റപ്പെട്ടാൽ ലോകത്ത് നിന്ന് ഭീകരവാദം ഒഴിയും ‘എന്നും മുഹമ്മദ് ഷയാൻ അലി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: