കുര്യാത്തി: ഇടവഴികളില്‍ ഇളകികിടക്കുന്ന ഇന്റര്‍ ലോക്കുകളില് തട്ടി വീഴുന്നതിന് പരിഹാരം ഇല്ലെയെന്ന് കുര്യാത്തി നിവാസികള്‍. മഴക്കാലമായാല്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ വലിയ പള്ളി മുതല്‍ ഓടകെട്ടി പരിഹാരം കാണണം.മഴകനത്താല്‍ കളിപ്പാന്‍കുളത്ത് വള്ളമിറക്കേണ്ട അവസ്ഥ. കുടിവെള്ളം സുഗമമായി ലഭിക്കാന്‍ നിലവിലെ പൈപ്പുകള്‍ മാറ്റി വലിയ പൈപ്പുകള്‍ സ്ഥാപിക്കണം.
കിച്ചണ്‍ബിന്‍ പദ്ധതി പൂര്‍ണ്ണമായും നടപ്പിലായില്ല. ലഹരി മുക്ത കേരളം എന്ന് പറഞ്ഞിട്ട് വാര്‍ഡില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നു. പോലീസ് പരിശോധന ഇല്ല. ഡ്രെയിനേജിന് പരിഹാരം ഉണ്ടാക്കുന്നില്ല.വാര്‍ഡിലെ പല കാര്യങ്ങളിലും കോര്‍ഡിനേഷന്‍ ഇല്ല. മാലിന്യ പ്രശ്നം പരിഹരിക്കുന്നതില്‍ യാതൊരു നടപടിയും ഇല്ല.
ഒരു വാര്‍ഡില്‍ ഇനാകുലം വാങ്ങാന്‍ 5000 രൂപയാണ് നല്‍കുന്നത്. ഇത് കൊണ്ട് തികയുന്നില്ലെന്നും ജന സദസ്സിലെത്തിയവര്‍ പറഞ്ഞു. മാലിന്യം നിക്ഷേപിക്കാനുള്ള ക്യാനുകള്‍ വാടകയ്ക്ക് എടുക്കുന്നത് സ്വന്തം കൈയ്യില്‍ നിന്നെന്ന് ഹരിത കര്‍മസേനക്കാര്‍ പരാതി പ്പെട്ടു. 2015ല്‍ മാലിന്യമുക്ത കേരളം എന്ന പ്രഖ്യാപനം 2025 ആയിട്ടും എങ്ങുമെത്തിയില്ല. കിച്ചണ്‍ബിന്‍ പദ്ധതി പൂര്‍ണ്ണമായും നടപ്പിലായില്ലെന്നും പരാതി പറഞ്ഞു. മുന്‍ കൗണ്‍സിലര്‍ ആര്.സി.ബീന ഉദ്ഘാടനം ചെയ്തു. കുര്യാത്തി വാര്‍ഡ് കൗണ്‍സിലര്‍ ബി.മോഹനന്‍നായര്‍ അധ്യക്ഷത വഹിച്ചു.ജന്മഭൂമി ബ്യൂറോ ചീഫ് അജിബൂധന്നൂര് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: