കൊച്ചി: ജമ്മു കാശ്മീരിലുണ്ടായിരുന്ന ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്, ജസ്റ്റിസ് പി ജി അജിത്കുമാര്‍, ജസ്റ്റിസ് ഗിരീഷ് എന്നിവര്‍ ശ്രീനഗറിലെ ഹോട്ടലില്‍ സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച നാട്ടിലേക്കു തിരിക്കും എന്നാണറിയുന്നത്. എംഎല്‍എമാരായ എം. മുകേഷ്, കെപിഎ മജീദ്, ടി.സിദ്ദീഖ്, കെ.ആന്‍സലന്‍ എന്നിവരും ശ്രീനഗറില്‍ സുരക്ഷിതരായി ഉണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ വിനോദ സഞ്ചാരികളായും മറ്റും എത്തിയ മറ്റു സംസ്ഥാനക്കാര്‍ക്ക് എല്ലാ സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജമ്മു കാശ്മീരിലുള്ള എല്ലാ മലയാളികള്‍ക്കും വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയും നോര്‍ക്ക റൂട്സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ), 00918802012345 (മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: