ശ്രീനഗർ : പഹൽഗാമിൽ ടൂറിസ്റ്റുകൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടി ആരംഭിച്ച് ഇന്ത്യൻ സൈന്യം . ‘ ഓപ്പറേഷൻ ടിക്ക ‘ എന്ന പേരിൽ ആരംഭിച്ച തിരിച്ചടിയിൽ ബാരാമുള്ള ജില്ലയിൽ നിയന്ത്രണ രേഖയിൽ നടന്ന നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി . രണ്ട് ഭീകരരെയും വധിച്ചു. ഇന്ത്യയ്ക്ക് നേരെ ആയുധമെടുത്ത ഭീകരരെ വെറുതെ വിടില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു.
അതിനു പിന്നാലെയാണ് ഓപ്പറേഷൻ ടിക്കയ്ക്ക് തുടക്കമിട്ടത് . ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ സെൻസിറ്റീവ് പ്രദേശങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു . മേഖലയുടെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു. തിരക്കേറിയ ടൂറിസ്റ്റ് സോണുകളിലെ തെരുവുകൾ ഇന്ന് നിശബ്ദമാണ്. നിരവധി വിനോദസഞ്ചാരികൾ അവരുടെ സന്ദർശനങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും അധികൃതർ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തെ ശക്തമായി അപലപിച്ച് രാഷ്ട്രീയ പാർട്ടികൾ, വ്യാപാരി സംഘടനകൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ എന്നിവയുടെ ആഹ്വാനത്തെത്തുടർന്ന് ബുധനാഴ്ച കശ്മീർ താഴ്വരയിൽ സമ്പൂർണ ബന്ദ് ആചരിച്ചു. . ബാരാമുള്ള, ശ്രീനഗർ, പൂഞ്ച്, കുപ്വാര എന്നിവയുൾപ്പെടെ ഒന്നിലധികം ജില്ലകളിലെ നിവാസികൾ പഹൽഗാം ആക്രമണത്തിന് ഇരയായവർക്ക് അനുശോചനം അറിയിച്ച് മെഴുകുതിരികൾ തെളിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: