നാഗ്പൂർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കെതിരെ ഭീകരർ നടത്തിയ ക്രൂരമായ ആക്രമണം നിന്ദനീയവും ദുഃഖകരവുമാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സംഭവത്തിൽ കൊല്ലപ്പെട്ട ഓരോരുത്തർക്കും ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഈ ആക്രമണം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും ഐക്യത്തിനും പ്രഹരമേൽപ്പിക്കാനുള്ള ദു:സാഹസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും അഭിപ്രായ വ്യത്യാസങ്ങൾക്കെല്ലാം അതീതമായി ഉയർന്ന് ഇതിനെ അപലപിക്കണം. ഇരകളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ സർക്കാർ ചെയ്യണം.
ഈ ആക്രമണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കാൻ സർക്കാർ ഉടൻ ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്ന് സർകാര്യവാഹ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: