ഇടുക്കി : ബാറിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. അടിമാലി ടൗണിലെ മാതാ ബാറില്‍വച്ച് ചൊവ്വാഴ്ച വൈകിട്ട് ആറിനുണ്ടായ അക്രമത്തില്‍ അടിമാലി സ്വദേശി ഹരിശ്രീ (44), സിനു ഉണ്ണി (30), അനില്‍ (27) എന്നിവര്‍ക്കാണ് കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഹരിശ്രീയെ എറണാകുളം രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കഴുത്തിനാണ് കുത്തേറ്റത്.ബാറില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
അടിമാലി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: