സിയു-സിഇടി മേയ് 6, 7, 8 തീയതികളില്‍
ഇന്റഗ്രേറ്റഡ് എംഎ/എംഎസ്‌സി കോഴ്‌സുകളില്‍
പ്ലസ്ടുകാര്‍ക്ക് പ്രവേശനം
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ടീച്ചിങ് ഡിപ്പാര്‍ട്ടുമെന്റുകള്‍/അഫിലിയേറ്റഡ് കോളജുകള്‍/സ്വാശ്രയ സെന്ററുകള്‍ 2025-26 അധ്യയനവര്‍ഷം നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി), പഞ്ചവത്‌സര ഇന്റഗ്രേറ്റഡ് പിജി അടക്കം വിവിധ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശന പരീക്ഷക്ക് (സിയു-സിഇടി 2025) അപേക്ഷകള്‍ ക്ഷണിച്ചു. സര്‍വ്വകലാശാല പഠന വകുപ്പുകളിലെ ഓപ്പണ്‍ ഓള്‍ ഇന്ത്യ ക്വാട്ടാ സീറ്റുകളിലേക്കും ഇതോടൊപ്പം അപേക്ഷിക്കാം. എന്നാല്‍ ഓപ്പണ്‍ ഒാള്‍ ഇന്ത്യ ക്വാട്ട, ലക്ഷദ്വീപ് ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷയെഴുതേണ്ടതില്ല.
ടീച്ചിങ് ഡിപ്പാര്‍ട്ടുമെന്റുകളിലെ പിജി പ്രോഗ്രാമുകള്‍-എംഎ- അറബിക് ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, ഹിന്ദി ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സ്‌ലേഷന്‍, മലയാളം ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, കംപേരറ്റീവ് ലിറ്ററേച്ചര്‍, സംസ്‌കൃതഭാഷയും സാഹിത്യവും, ഉറുദു, ഇക്കണോമിക്‌സ്, ഫോക്‌ലോര്‍, ഹിസ്റ്ററി, ജേണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, വിമെന്‍ സ്റ്റഡീസ്, ഡവലപ്‌മെന്റ് സ്റ്റഡീസ്, എപ്പിഗ്രാഫി ആന്റ് മാനുസ്‌ക്രിപ്‌റ്റോളജി.
എംഎസ്‌സി- കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, ബോട്ടണി, അപ്ലൈഡ് സൈക്കോളജി, സുവോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഹ്യൂമെന്‍ ഫിസിയോളജി, മാത്തമാറ്റിക്‌സ്, മൈക്രോബയോളജി, ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫോറന്‍സിക് സയന്‍സ്, ബയോടെക്‌നോളജി, എംഎസ്‌സി ഫിസിക്‌സ് (നാനോ സയന്‍സ്), കെമിസ്ട്രി (നാനോ സയന്‍സ്). എംകോം, മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ് (എംടിഎ), എല്‍എല്‍എം.
സ്വാശ്രയ സെന്ററുകളുിലെ പിജി പ്രോഗ്രാമുകള്‍- മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ല്യു), മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (എംസിഎ) (റെഗുലര്‍ ആന്റ് ഈവനിങ്).
അഫിലിയേറ്റഡ് കോളജുകളിലെ പിജി പ്രോഗ്രാമുകള്‍- എംഎ- (ജേണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, എംഎസ്‌സി- ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഫോറന്‍സിക് സയന്‍സ്, ജനറല്‍ ബയോടെക്‌നോളജി, എംഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്).
പഠന വകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകള്‍ (അവസരം പ്ലസ്ടുകാര്‍ക്ക്)- ഇന്റഗ്രേറ്റഡ് എംഎസ്‌സി- ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എംഎ- ഡവലപ്‌മെന്റ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, കംപേരറ്റീവ് ലിറ്ററേച്ചര്‍, സംസ്‌കൃതഭാഷയും സാഹിത്യവും (ജനറല്‍), അറബിക് ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ്.
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമുകള്‍- ടീച്ചിങ് ഡിപ്പാര്‍ട്ടുമെന്റ്. എംപിഎഡ്; യൂണിവേഴ്‌സിറ്റി സെന്ററുകള്‍- ബിപിഎസ്, ബിപിഇഎസ് (ഇന്റഗ്രേറ്റഡ്); അഫിലിയേറ്റഡ് കോളജുകള്‍- എംപിഎഡ്, ബിപിഇഎസ് (ഇന്റഗ്രേറ്റഡ്), ബിപിഎഡ്.
യോഗ്യതാ മാനദണ്ഡങ്ങള്‍, ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, പ്രോഗ്രാമുകള്‍, സീറ്റുകള്‍, സംവരണം മുതലായ വിവരങ്ങളടങ്ങിയ ‘സിയു-സിഇടി 2025’ പ്രോസ്‌പെക്ടസ് https://admission.uoc.ac.in എന്ന വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പ്രവേശന പരീക്ഷ 2025 മേയ് 6, 7, 8 തീയതികളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍വച്ച് നടത്തും.
ഈ പൊതുപ്രവേശന പരീക്ഷയില്‍ പങ്കെടുക്കുന്നതിന് വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഏപ്രില്‍ 25 വൈകിട്ട് 5 മണിവരെ രജിസ്റ്റര്‍ ചെയ്യാം. ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. രജിസ്‌ട്രേഷന്‍ ഫീസ്- പിജി/ഇന്റഗ്രേറ്റഡ് പിജി, എംപിഎഡ്/ബിപിഎഡ്/ബിപിഇഎഡ് കോഴ്‌സുകള്‍ക്ക്- ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് 610 രൂപ (ഓരോ പ്രോഗ്രാമിനും), എസ്‌സി/എസ്ടി- 270 രൂപ.
എല്‍എല്‍എം പ്രോഗ്രാമിന്- ജനറല്‍ 830 രൂപ, എസ്‌സി/എസ്ടി 390 രൂപ. ഓരോ അധിക പ്രോഗ്രാമിനും 90 രൂപ വീതം ഫീസ് അടയ്‌ക്കണം. എസ്ബിഐ ഓണ്‍ലൈന്‍/പേയ്‌മെന്റ് ഗേറ്റ്‌വേ/ഫ്രണ്ട്‌സ് ജനസേവനകേന്ദ്രം/അക്ഷയകേന്ദ്രം മുഖേന ഫീസ് അടയ്‌ക്കാം. ഫീസ് അടച്ചാല്‍ മാത്രമേ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് ലഭ്യമാകുകയുള്ളൂ. ‘സിയു-സിഇടി 2025’ പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം അപേക്ഷ നല്‍കേണ്ടത്. അവസാന സെമസ്റ്റര്‍/വര്‍ഷ യോഗ്യതാപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: