തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ തിങ്കളാഴ്ച കാസര്‍കോട് തുടങ്ങും. ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് കോടികളാണ് പൊടിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലെ സര്‍ക്കാരിന്റെ ധൂര്‍ത്ത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പരിപാടികളില്‍ സഹകരിക്കില്ല.
കോടികളാണ് നാലാം വാര്‍ഷിക ആഘോഷത്തിന് പൊടിക്കുന്നത്. മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യ ബോര്‍ഡുകളാണ് സംസ്ഥാന വ്യാപകമായി ഉയര്‍ത്തുക. ഇതിന് മാത്രം ചെലവ് 15 കോടിയിലേറെ. ഇവയുടെ ഡിസൈനിംഗിന് മാത്രം ചെലവ്.പത്ത് ലക്ഷം രൂപ. ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മൂന്ന് കോടി മുപ്പത് ലക്ഷം രൂപ.റെയില്‍വെ, കെഎസ്ആര്‍ടിസി എന്നിവിടങ്ങളില്‍ പരസ്യം നല്കാന് ഒരു കോടി. വാര്‍ഷികാഘോഷ പരസ്യപ്രചാരണത്തിന് മാത്രമായി ധനവകുപ്പ് അനുവദിച്ചത് 25 കോടി 91 ലക്ഷം രൂപ.
ആഘോഷ പരിപാടികള്‍ക്കായി ജില്ലകള്‍ തോറും ശീതീകരിച്ച പന്തലുകള്‍ ഒരുക്കാന്‍ മൂന്ന് കോടിയോളം രൂപയാണ് ചെലവിടുക.ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപയാണ് ടൂറിസം വകുപ്പിന്റെ സ്റ്റാളിനായി ചെവല്. ജില്ലാതല യോഗങ്ങള്‍ക്ക് 42 ലക്ഷവും സാസ്കാരിക പരിപാടികള്‍ക്ക് 2 കോടി പത്ത് ലക്ഷവും ധനവകുപ്പ് വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: