കണ്ണൂർ: കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ചെഗുവേരയുടെ കൊടിയും, വിപ്ലവഗാനവും. കല്ലിക്കണ്ടി കാവുകുന്നത് മൊയിലോം ഭഗവതി ക്ഷേത്രത്തിൽ നടന്ന് ഉത്സവത്തിലാണ് ചെഗുവേരയുടെ കൊടിയും ,വിപ്ലവഗാനവും.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെ സിപിഎം പ്രവർത്തകരാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയർത്തി ഇന്‍ക്വിലാബ് വിളിച്ചത്.
ശനിയാഴ്ച രാത്രി രണ്ടുമണിക്കൂറോളം ഡിജെ സെറ്റിട്ട് റോഡ് തടസ്സപ്പെടുത്തിയാണ് ചെഗുവേരയുടെ പതാകയും വിപ്ലവഗാനങ്ങളും അവതരിപ്പിച്ചത് . നേരത്തെ സമാനമായി രീതിയിൽ കടയ്ക്കലും കോട്ടുക്കലിലും ഇത്തരത്തിൽ കൊടിയും വിപ്ലവഗാനങ്ങളും ഉയർന്നിരുന്നു.
അതിന്റെയെല്ലാം പേരിൽ കേസുകൾ നിലനിൽക്കെയാണ് ഇപ്പോൾ കണ്ണൂരിലും സിപിഐഎം പ്രവർത്തകർ ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയർത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: