ചെന്നൈ: വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ട് തമിഴനാട്ടിലെ വെല്ലൂരിലെ കാട്ടുകൊലൈ ഗ്രാമത്തിലെ 150 കുടുംബങ്ങള്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചു.
ഭൂമി ദര്‍ഗയുടേതാണെന്ന് അവകാശപ്പെട്ട് എഫ്. സയ്യിദ് സദ്ദാം ആണ് നോട്ടീസ് അയച്ചത്. സര്‍വേ നമ്പര്‍ 362 ല്‍ രജിസ്റ്റര്‍ ചെയ്ത വഖഫ് ഭൂമി കയ്യേറിയതായി അവകാശപ്പെട്ട് ബാലാജി എന്ന വ്യക്തിക്ക് അയച്ച നോട്ടീസാണ് പുറത്തുവന്നത്.
നോട്ടീസ് പ്രകാരം ബാലാജി, മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു വീടും കടയും നിര്‍മ്മിച്ചിട്ടുണ്ട്. അവിടെ താമസിക്കുന്നവര്‍ പെര്‍മിറ്റ് നേടുകയും, ഭൂമി വാടക നല്‍കുകയും, വഖഫ് നിയമങ്ങള്‍ പാലിക്കുകയും വേണം. അല്ലാത്തപക്ഷം നിയമപരമായി അവരെ പുറത്താക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. 2021 ല്‍ പിതാവിന്റെ മരണശേഷം ദര്‍ഗയുടെയും പള്ളിയുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത സയ്യിദ് സദ്ദാം, 1954 മുതല്‍ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്നും അതിനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും പറയുന്നു.
പിതാവ് ആ ഭൂമിയില്‍ താമസിക്കുന്നവരില്‍ നിന്ന് വാടക വാങ്ങിയിരുന്നില്ലെന്നും എന്നാല്‍ ഇനി മുതല്‍ താമസക്കാര്‍ വാടക നല്കാണമെന്നും സദ്ദാം ആവശ്യപ്പെട്ടു. രണ്ട് നോട്ടീസുകള്‍ കൂടി അയയ്ക്കുമെന്നും മറുപടി ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് സദ്ദാം പറയുന്നത്. 150 കുടുംബങ്ങള്‍ക്കും സമാനമായ നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഹിന്ദു മുന്നണി ഡിവിഷണല്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: