കോഴിക്കോട്: സമൂഹത്തില്‍ അശാസ്ത്രീയ പ്രവണതകള്‍ പ്രചരിപ്പിക്കുന്നവരെ സാമൂഹിക ദ്രോഹികളായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അശാസ്ത്രീയ പ്രചാരണങ്ങളിലൂടെ നാട് കൈവരിച്ച ശാസ്ത്ര മികവിന് വിപരീതമായ നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ ഒറ്റക്കെട്ടായി നില്ക്കാന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിന് വിരുദ്ധ നിലപാട്, ഗര്‍ഭകാല – പ്രസവ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള വിമുഖത എന്നിവ ഗൗരവമായി കാണും. സാങ്കേതിക മികവില്‍ ആധുനിക വൈദ്യശാസ്ത്രം ഇത്ര കണ്ട് പുരോഗമിച്ച കാലത്തും അതിന്റെ ഗുണം അനുഭവിക്കാന്‍ വിസമ്മതിക്കുന്നത് ജീവന് അവഹരിക്കുന്നതിലേക്കാണ് നയിക്കുന്നത്. ഇത്തരം പ്രവണതകള്‍ സമൂഹത്തിന് വലിയ ദോഷമാണ് വരുത്തി വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: