ന്യൂദല്‍ഹി: ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സുപ്രധാന നീക്കമായി, ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ ഭാരതീയ പൗരന്മാര്‍ക്ക് 85,000ത്തിലധികം വിസകള്‍ അനുവദിച്ചതായി ചൈനീസ് എംബസി അറിയിച്ചു. കൂടുതല്‍ ഭാരതീയ സുഹൃത്തുക്കളെ ചൈന സന്ദര്‍ശിക്കാന്‍ സ്വാഗതം ചെയ്യുന്നുവെന്ന കുറിപ്പോടെ, ചൈനീസ് അംബാസഡര്‍ സൂ ഫെയ്ഹോങ് എക്സിലൂടെ വ്യക്തമാക്കി.
ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഭാരതീയരുടെ യാത്രാ പ്രക്രിയ ലളിതമാക്കാന്‍ നേരത്തേ ചൈന നടപടികള്‍ സ്വീകരിച്ചിരുന്നു. യാത്ര സുഗമമാക്കുന്നതിന് വിസ പ്രക്രിയയില്‍ ചൈന നിരവധി ഇളവുകളും പ്രഖ്യാപിച്ചിരുന്നു. നിര്‍ബന്ധിത ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റുകള്‍ ഒഴിവാക്കല്‍, വിസ ഫീസ് കുറയ്‌ക്കല്‍ തുടങ്ങിയവയാണ് ചൈനയുടെ വിസ നിയമങ്ങളിലുണ്ടായ പ്രധാന മാറ്റങ്ങള്‍.
ചൈനീസ് വിസയ്‌ക്ക് അപേക്ഷിക്കുന്ന ഭാരതീയര്‍ ഇനി ഓണ്‍ലൈനായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ഹ്രസ്വകാലത്തേക്ക് ചൈന സന്ദര്‍ശിക്കണമെങ്കില്‍ ബയോമെട്രിക് ഡാറ്റ സമര്‍പ്പിക്കേണ്ടതില്ല. ചൈനീസ് വിസയുടെ ഫീസും കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: