കൊച്ചി : വഖഫ് നിയമ ഭേദഗതിയെ പിന്തുണയ്ക്കാതെ തുരങ്കം വച്ച കോൺഗ്രസുമായി ചേർന്ന് വൈദികർ വാസ്തവ വിരുദ്ധ പ്രചാരണം നടത്തരുതെന്ന് കാസ. ജബല്പൂർ പ്രശ്നങ്ങളുടെ പേരിൽ ക്രിസ്ത്യാനികളെ കൈയ്യിലെടുത്ത് വോട്ട് നേടാനുള്ള ശ്രമമാണ് കോൺഗ്രസിന്റേതെന്നും കാസ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
150 കോടി ജനങ്ങൾ വസിക്കുന്ന ഈ ഭാരതത്തിൽ ഭൂരിപക്ഷ സമുദായമായ ഹൈന്ദവ സമുദായവും ക്രൈസ്തവ സമുദായവും തമ്മിലുള്ള പ്രശ്നം എന്നു പറയുന്നത് മതപരിവർത്തനം എന്ന ഏക വിഷയം മാത്രമാണുള്ളത്.
മതം പ്രചരിപ്പിക്കാനുള്ള അവകാശം ഈ രാജ്യം നമുക്ക് നൽകുന്നുണ്ട് പക്ഷേ മറ്റു മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും ആരാധന മൂർത്തികളെയും അവഹേളിക്കുവാനോ അതുപോലെ പണമോ പ്രണയമോ പ്രലോഭനമോ പ്രത്യാശയോ പാരിതോഷികമോ ഭീഷണിയിലൂടെയോ മതം മാറ്റാനും നിയമം അനുവദിക്കുന്നില്ല. നമ്മുടെ കുടുംബത്തിലെ മകനോ മകളോ ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്യുന്നത് നമുക്ക് സഹിക്കാൻ ആവുന്നില്ല എങ്കിൽ ഇതേ വിഷമം തന്നെയാണ് സ്വന്തം വീട്ടിലുള്ളവർ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുമ്പോൾ ഉത്തരേന്ത്യയിലെ ഹൈന്ദവർക്കും ഉണ്ടാകുന്നതെന്ന് നാം ഇനിയെങ്കിലും നിങ്ങൾ തിരിച്ചറിയണം അംഗീകരിക്കണം
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ് അല്ലാതെ നമ്മൾ ചെയ്യുമ്പോൾ ശരിയും മറ്റുള്ളവർ ചെയ്യുമ്പോൾ തെറ്റും ആവുന്നതെങ്ങനെയാണ് ? ഇതൊക്കെ തന്നെയാണ് ജബൽ പുരിയിലെയും പ്രശ്നങ്ങളുടെ കാരണം, പക്ഷേ അവിടെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതല്ല നടന്നിട്ടുള്ളത് എന്ന് നിങ്ങൾക്ക് നന്നായി അറിയാം , പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളവർക്കെതിരെ നിയമപരമായി അവിടെ നടപടികളും സ്വീകരിച്ചു കഴിഞ്ഞു. പിന്നെയും ജബൽപൂരിന്റെ പേരിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടി എന്തിനു വേണ്ടിയാണെന്ന് ഈ കേരള പൊതു സമൂഹത്തിന് നന്നായിട്ട് അറിയാമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കാസ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം
വൈദികർ ഈ വൃത്തികെട്ട രാഷ്ട്രീയ കളികളിൽ നിന്നും പിൻതിരിയണം.
വിശ്വാസികൾ തങ്ങൾ നേരിടുന്ന അവഗണനയും അപകടങ്ങളും മനസ്സിലാക്കി യാഥാർത്ഥ്യബോധത്തോടെ നീങ്ങുമ്പോൾ അതിനെ തുരങ്കം വെയ്ക്കുന്നതിനായി നടത്തിവന്ന ശ്രമങ്ങൾ ഒന്നും ഫലിക്കാതെ വന്നതോടെ ഒരു കൂട്ടം വൈദികർ കോൺഗ്രസിനു വേണ്ടി തറ രാഷ്ട്രീയ കളിയുമായി പ്രത്യക്ഷത്തിൽ രംഗത്തിറങ്ങിയിരിക്കുന്നത് കേരള ക്രൈസ്തവ സമൂഹത്തിന് തികച്ചും അപമാനകരവും അപകടവുമാണ്
പുരോഹിതർ അവരിൽ അർപ്പിക്കപ്പെട്ടിരിക്കുന്ന ആത്മീയവും ഭൗതികവുമായ കർത്തവ്യങ്ങൾ ചെയ്താൽ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും , മറിച്ച് പുരോഹിതർ സ്വന്തം നിലമറന്ന് രാഷ്ട്രീയക്കാരുടെ ആജ്ഞാനുവർത്തികളായി രാഷ്ട്രീയ നേതാക്കളുടെ പെട്ടി താങ്ങികളായ അണികളുടെ റോൾ ഏറ്റെടുത്താൽ രാഷ്ട്രീയക്കാരോട് എങ്ങനെയാണോ ഇടപെടേണ്ടി വരുന്നത് അതെ രീതിയിൽ തന്നെ ഞങ്ങൾക്ക് സംസാരിക്കേണ്ടതായും കൈകാര്യം ചെയേണ്ടതായി വരും.
വഖഫ് നിയമ ഭേദഗതിയെ പാർലമെൻ്റിൽ കേരളത്തിൽ നിന്നുള്ള എംപിമാർ പിന്തുണയ്ക്കണമെന്ന KCBC യുടെ അഭ്യർത്ഥന പൂർണ്ണമായും ഏകകണ്ഠവും ആത്മാർത്ഥപൂർണവും ആയിരുന്നുവെന്നു ഞങ്ങൾ ഒരിക്കലും കരുതുന്നില്ല, പക്ഷേ കേരള ക്രൈസ്തവരുടെ ഏറ്റവും വലിയ സഭാ നേതൃത്വമായ KCBC പൊതുസമൂഹത്തിന് മുന്നിലാണ് ആ അഭ്യർത്ഥന നടത്തിയത് അത് ഔദ്യോഗികമായി തന്നെ പുറത്തു വിടുകയും ചെയ്തു പക്ഷേ ആ അഭ്യർത്ഥനയ്ക്ക് ടോയ്ലറ്റ് പേപ്പറിന്റെ വില പോലും നൽകാതെയാണ് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് , കേരള കോൺഗ്രസ് , കമ്മ്യൂണിസ്റ്റ് എംപിമാരും അവരുടെ നേതൃത്വവും KCBC യുടെ ആഹ്വാനത്തെ തള്ളിക്കളഞ്ഞത് …….. അതിന്റെ പ്രധാന നേതൃത്വമാകട്ടെ 18 എം പി മാരുള്ള കോൺഗ്രസ് തന്നെയായിരുന്നു. പ്രതിപക്ഷ നേതാവായ രാഹുൽ ഗണ്ടി പോലും നിശബ്ദനായിരുന്നപ്പോൾ പ്രതിപക്ഷ എംപിമാരിൽ പൊളിറ്റിക്കൽ ഇസ്ലാമിനുവേണ്ടി ഏറ്റവും കൂടുതൽ വീറോടെ വാദിച്ചതും കേരളത്തിൽ നിന്നുള്ളവർ തന്നെയായിരുന്നു. അതിൽ പ്രധാനി വഖഫ് എന്ന കിരാത മത നിയമത്തിന്റെ ഇരയായ മുനമ്പത്തിന്റെ സ്വന്തം MP ഹൈബി ഈഡനും.
KCBC / CBCI എന്നിവരുടെ അഭ്യർത്ഥനയെ പുല്ല് വില കൽപ്പിച്ച് അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ട് 10 ദിവസം പോലും തികയുന്നതിന് മുൻപ് ഒരു ഉളുപ്പുമില്ലാതെ അതേ കോൺഗ്രസിന് വേണ്ടി അവർ നടത്തുന്ന രാഷ്ട്രീയ നാടകത്തിൽ വിദൂഷക വേഷം കെട്ടാൻ രംഗത്തിറങ്ങിയിരിക്കുന്ന ഈ കത്തോലിക്കാ പുരോഹിതരുടെ ലക്ഷ്യം സമുദായ നേട്ടമോ വിശ്വാസികളോടുള്ള സ്നേഹമോ ഒന്നുമല്ലായെന്ന് വളരെ വ്യക്തമാണ്………വഖഫ് ഭേദഗതി വിഷയത്തിൽ ക്രിസ്ത്യനികളെ ചതിച്ച കോൺഗ്രസിൽ നിന്നും അകന്ന ക്രിസ്ത്യൻ സമൂഹത്തെ കോൺഗ്രസിന്റെ അടിമത്വത്തിലേക്ക് തിരികെ കൊണ്ട് വരിക എന്ന ധൗത്യവൂമാണ് ഈ വൈദികർ ഏറ്റെടുത്തിരിക്കുന്നത്.
ഈ കേരളത്തിൽ കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ ക്രിസ്ത്യൻ സമുദായത്തിനും സഭയ്ക്കും വിശ്വാസങ്ങൾക്കും പുരോഹിത നേതൃത്വങ്ങൾക്കും എതിരെ ഉണ്ടായിട്ടുള്ള ഒരു വിഷയത്തിൽ പോലും ക്രിസ്ത്യാനികൾക്ക് ഒപ്പം നിൽക്കാത്ത കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം മണിപ്പൂർ ഏൽക്കാതായി വന്നതോടെ പുതുതായി വീണു കിട്ടിയ ജബൽപൂർ വിഷയവുമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന്റെ പിന്നിൽ ക്രൈസ്തവ സ്നേഹം അല്ലായെന്നുള്ളത് അരിയാഹാരം കഴിക്കുന്ന ഏതൊരു ക്രിസ്ത്യാനിക്കും അറിയാമെന്നിരിക്കെ അവരുടെ ഈ രാഷ്ട്രീയ നാടകത്തിൽ കോമാളി കഥാപാത്രങ്ങളാകാൻ ഈ വൈദികരെ പ്രേരിപ്പിച്ചത് സമുദായ സ്നേഹമോ അതോ അവരുടെ സ്വാർത്ഥ /ബന്ധു താൽപര്യങ്ങളോ അതോ മറ്റെന്തെങ്കിലുമാണോ ?
ഇത്രകണ്ട് നാണംകെട്ട് ഒരു ഉളുപ്പുമില്ലാതെ പൊതുസമൂഹത്തിൽ സ്വന്തം സമുദായത്തെ വഞ്ചിച്ച് മുഖം നഷ്ടപ്പെട്ട നിൽക്കുന്ന ഒരു രാഷ്ട്രീയപാർട്ടിക്ക് വേണ്ടി രംഗത്തിറങ്ങണമെന്നുണ്ടെങ്കിൽ ഇവർ ഭയക്കുന്ന ഇവർക്കെതിരെയുള്ള എന്ത് തെളിവാണ് അവരുടെ കൈകളിൽ ഉള്ളത് ? അറിഞ്ഞോ അറിയാതെയോ പെട്ടുപോയ ഏതെങ്കിലും കെണികളുടെ കാര്യങ്ങളിൽ അവരെ ഭയക്കുന്നതാണോ ?
150 കോടി ജനങ്ങൾ വസിക്കുന്ന ഈ ഭാരതത്തിൽ ഭൂരിപക്ഷ സമുദായമായ ഹൈന്ദവ സമുദായവും ക്രൈസ്തവ സമുദായവും തമ്മിലുള്ള പ്രശ്നം എന്നു പറയുന്നത് മതപരിവർത്തനം എന്ന ഏക വിഷയം മാത്രമാണുള്ളത്.
മതം പ്രചരിപ്പിക്കാനുള്ള അവകാശം ഈ രാജ്യം നമുക്ക് നൽകുന്നുണ്ട് പക്ഷേ മറ്റു മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും ആരാധന മൂർത്തികളെയും അവഹേളിക്കുവാനോ അതുപോലെ പണമോ പ്രണയമോ പ്രലോഭനമോ പ്രത്യാശയോ പാരിതോഷികമോ ഭീഷണിയിലൂടെയോ മതം മാറ്റാനും നിയമം അനുവദിക്കുന്നില്ല.
ഒരുവൻ പരപ്രേരണയാൽ അല്ലാതെ സ്വന്തം ജീവിതത്തിൽ ഒരു അത്ഭുതം സംഭവിച്ചോ അല്ലായെങ്കിൽ അവൻ ക്രിസ്തുവിനെ അറിഞ്ഞ് വിശുദ്ധ ബൈബിൾ പൂർണമായും പഠിച്ച് വിശ്വസിച്ച് സ്വയം അവന്റെ മന പരിവർത്തനത്താൽ മാത്രം ക്രിസ്തുവിനെ ഏക രക്ഷകനും ദൈവവുമായി സ്വീകരിച്ചു ക്രിസ്തുമതത്തിലേക്ക് കടന്നുവരുന്നു എങ്കിൽ മാത്രം അതിനെ സ്വാഗതം ചെയ്താൽ മതി………അല്ലാതെ ക്രിസ്ത്യാനികളുടെ ആളെണ്ണം കൂട്ടുന്നതിന് പകരം ഇവിടെയുള്ള നിങ്ങളിൽ ഭരമേൽപ്പിക്കപ്പെട്ട സ്വന്തം മക്കളെ സംരക്ഷിച്ചു നിർത്തുവാൻ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്.
ഷൈനിമാരും മക്കളും കടബാധ്യത കാരണം ട്രെയിനിനു മുന്നിൽ ജീവനൊടുക്കുമ്പോൾ ഇവിടുന്ന് പിരിച്ച് ഉത്തരേന്ത്യയിലെ ആദിവാസികളെ ഉദ്ധരിക്കുന്ന പരിപാടി നിങ്ങൾ അവസാനിപ്പിക്കണം………മിഷൻ പ്രവർത്തനം ഒരുകാലത്ത് ആവശ്യമായിരുന്നു ഇന്ന് അതെല്ലാം ചെയ്യാനുള്ള കഴിവും സിസ്റ്റവും ഈ രാജ്യത്തുണ്ട്.
ഓരോ കാലഘട്ടത്തിലും ഓരോ സമൂഹത്തിന് അത്യാവശ്യമായത് നൽകുകയെന്നതാണ് ഒരു ക്രിസ്ത്യനിയെ സംബന്ധിച്ചുള്ള മിഷൻ പ്രവർത്തനം……..അതായത് സ്വാതന്ത്ര്യനന്തര ഭാരതത്തിൽ തികച്ചും ദാരിദ്ര്യ അവസ്ഥയിൽ അശരണരെയും പീഡീതരെയും ചേർത്ത് പിടിക്കുവാനും ആതുര വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധയുന്നി രാജ്യത്തിന്റെ പുരോഗതിക്കായി രാജ്യത്തിന്റെ മുക്കിലും മൂലയിലും ക്രിസ്ത്യൻ പൗരോഹിത്യവും സഭകളും നടത്തിയ ക്രിസ്തുവിൽ ഊന്നിയ മിഷൻ പ്രവർത്തനം രാജ്യത്തിന്റെയും ജാതി മത ഭേദമെന്യ രാജ്യത്തെ പൗര സമൂഹത്തിന്റെയും നന്മയ്ക്കായി നൽകിയ സേവനങ്ങൾ സ്തുത്യർഹമാണ്……. എന്നാൽ ഇന്നതെല്ലാം ചെയ്യാൻ ഇവിടുത്തെ ഗവൺമെന്റിന് കഴിവുണ്ടെന്നിരിക്കെ ലക്ഷ്യം നിർവഹിച്ചു കഴിഞ്ഞും അതൊരു ധനാഗമന മാർഗമായി കണ്ട് അതുവഴി സഭയെ കച്ചവടവൽക്കരിച്ചു മുന്നോട്ട് പോകുമ്പോളാണ് സഭ നേതൃത്വത്തിന് വിശ്വാസികളെ മറന്ന് ഒരേ സമയം ദൈവത്തെയും മാമോനെയും സേവിക്കേണ്ടതായി വരുന്നത്.
ഓരോരോ കാലഘട്ടത്തിൽ രാജ്യവും പ്രാദേശിക സമൂഹങ്ങളും നേരിടുന്ന ആവശ്യങ്ങളിലേക്ക് സഭയുടെ മിഷൻ തിരിക്കുകയാണ് വേണ്ടത് അത് ഒരു പക്ഷേ രാജ്യത്തിനും സമുദായത്തിനും എതിരെ വരുന്ന ശത്രുകരങ്ങളെ എതിർക്കാനുള്ള ധൗത്യമാണേൽ അതിനെയും ഒരു മിഷൻ പ്രവർത്തനമായി കാണുവാൻ സാധിക്കണം.
സ്വയം വിശ്വസിച്ചല്ലാതെ പ്രണയത്തിൻറെ കെണികളിൽ പെട്ട് നമ്മുടെ പെൺകുട്ടികൾ ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്യുന്നതിനെ തടയുവാനാണ് നാം ലൗ ജിഹാദിന് എതിരെ പോരാടുന്നത്………നമ്മുടെ കുടുംബത്തിലെ മകനോ മകളോ ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്യുന്നത് നമുക്ക് സഹിക്കാൻ ആവുന്നില്ല എങ്കിൽ ഇതേ വിഷമം തന്നെയാണ് സ്വന്തം വീട്ടിലുള്ളവർ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുമ്പോൾ ഉത്തരേന്ത്യയിലെ ഹൈന്ദവർക്കും ഉണ്ടാകുന്നതെന്ന് നാം ഇനിയെങ്കിലും നിങ്ങൾ തിരിച്ചറിയണം അംഗീകരിക്കണം…….. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ് അല്ലാതെ നമ്മൾ ചെയ്യുമ്പോൾ ശരിയും മറ്റുള്ളവർ ചെയ്യുമ്പോൾ തെറ്റും ആവുന്നതെങ്ങനെയാണ് ?
ഇതൊക്കെ തന്നെയാണ് ജബൽ പുരിയിലെയും പ്രശ്നങ്ങളുടെ കാരണം, പക്ഷേ അവിടെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതല്ല നടന്നിട്ടുള്ളത് എന്ന് നിങ്ങൾക്ക് നന്നായി അറിയാം , പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളവർക്കെതിരെ നിയമപരമായി അവിടെ നടപടികളും സ്വീകരിച്ചു കഴിഞ്ഞു.
പിന്നെയും ജബൽപൂരിന്റെ പേരിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടി എന്തിനു വേണ്ടിയാണെന്ന് ഈ കേരള പൊതു സമൂഹത്തിന് നന്നായിട്ട് അറിയാം. അതുകൊണ്ട് നിങ്ങൾ എന്തിനുവേണ്ടിയാണ് അതിൽ പങ്കാളികളാകുന്നത് വ്യക്തമാക്കണം !
രാഷ്ട്രീയ പാർട്ടി ആയ കോൺഗ്രസിന് വേണമെങ്കിൽ അവർ നടത്തിക്കോട്ടെ അത് അവരുടെ രാഷ്ട്രീയ അതിജീവനത്തിന്റെയും നിലനിൽപ്പിന്റെയും ആവശ്യമാണ് ……. നിങ്ങൾ വൈദികർക്ക് ജബൽപൂരിന്റെ വിഷയത്തിൽ പ്രതിഷേധിക്കണമെന്നുണ്ടെങ്കിൽ നിങ്ങളുടെ പള്ളികളിൽ നിന്നും വിശ്വാസികളുമായി ഇറങ്ങി പ്രതിഷേധിക്കണം അല്ലാതെ പുരോഹിത വസ്ത്രവും അണിഞ്ഞുകൊണ്ട് കോൺഗ്രസിന്റെ അടിമത്വത്തിലേക്ക് ക്രിസ്ത്യനികളെ കൂട്ടിക്കൊടുക്കാൻ കോമാളി വേഷം കെട്ടരുത്.
🔷ഇനി കോൺഗ്രസിന്റെ രാഷ്ട്രീയ നാടകത്തിൽ വിദൂഷക വേഷം കെട്ടാൻ പോകുന്ന പാലാ രൂപതയിലെ ദീപികയുടെ മുൻ ഡയറക്ടർ ആയിരുന്ന ഫാദർ മാത്യു ചന്ദ്രൻകുന്നേലിനോട് ചോദിക്കാനുള്ളത് !
🔶താങ്കളുടെ രൂപത അധ്യക്ഷനായ അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിനെതിരെ സുഡാപ്പികൾ കൊലവിളി നടത്തിയപ്പോൾ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നിലപാട് എന്തായിരുന്നു ???
🔶 താങ്കളുടെ രൂപതയിൽപ്പെട്ട പൂഞ്ഞാർ പള്ളിയിലെ വൈദികനെ ഒരു പ്രത്യക മതവിഭാഗത്തിൽ പെട്ട ഈരാറ്റുപേട്ടയിലെ 28 കുട്ടികൾ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ താങ്കൾ ഇപ്പോൾ പങ്കെടുക്കുവാൻ പോകുന്ന നാടകം നടത്തുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നിലപാട് എന്തായിരുന്നു ???
🔶 ഇന്ന് ജബൽപൂരിന് വേണ്ടി പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന താങ്കൾ നാർക്കോട്ടിൽ ജിഹാദ് പരാമർശത്തിന്റെ പേരിൽ സുഡാപ്പികൾ പാലാ ബിഷപ്പിനെതിരെ കൊലവിളി പ്രകടനം നടത്തിയതിന്റെ പിറ്റേദിവസം കാസയുടെ നേതൃത്വത്തിൽ പാലാ കുരിശുപള്ളി കവലയിൽ നിന്നും പിതാവിന് അനുകൂലമായി ഐക്യദാർഢ്യ പ്രകടനം നടത്തിയപ്പോൾ എന്തുകൊണ്ടാണ് താങ്കൾ അതിൽ പങ്കെടുക്കാതിരുന്നത് ???
അന്ന് കത്തോലിക്കാ ബിഷപ്പിന് വേണ്ടി ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രസംഗിക്കാൻ ഗീവർഗീസ് കീഴടക്കേത്ത് എന്നു പറയുന്ന ഓർത്തഡോക്സ് വൈദികൻ മാത്രമാണ് കുരിശുപള്ളി കവലയിൽ ഉണ്ടായിരുന്നത് ! ഇന്ന് ജബൽപൂരിലെ ക്രിസ്ത്യാനികൾക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്ന താങ്കൾ എന്തുകൊണ്ടാണ് സ്വന്തം പിതാവിൻറെ കാര്യത്തിൽ ഈ താല്പര്യം കാണിക്കാതിരുന്നത് ???
🔶രണ്ട് വർഷം മുൻപ് കാസർഗോഡ് ബൈബിൾ കത്തിച്ചപ്പോൾ, കുരിശടികൾ തകർത്തപ്പോൾ , പുൽക്കൂട് നശിപ്പിച്ചപ്പോൾ, അധ്യാപകന്റെ കൈവെട്ടിയെടുത്തപ്പോൾ , ഹിജാബ് വിഷയത്തിൽ ഉൾപ്പെടെ ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളുകളിൽ കന്യാസ്ത്രീകളെയും പുരോഹിതരെയും ഭീഷണിപ്പെടുത്തി മാപ്പ് പറയിപ്പിച്ചപ്പോൾ , കേരളത്തിൽ അങ്ങോളം ഇങ്ങോളം കുരിശടികളെ അപമാനിച്ചപ്പോൾ, അമൽജ്യോതി കോളേജ് അടിച്ച് തകർത്തപ്പോൾ, പന്നിമാസം വിളമ്പി എന്ന് പറഞ്ഞ് എരൂമേലിയിലെ ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിലെ കായിക അധ്യാപകനെയും പ്രധാന അധ്യാപകനെയും തല്ലിചതച്ചപ്പോൾ, ഹിജാബിന്റെ പേരിൽ ക്രിസ്ത്യൻ മാനേജ്മെൻറ് സ്കൂളുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോൾ , നിസ്കാരം മുറിയുടെ പേരിൽ വൈദികനെ തടഞ്ഞു വച്ച് കോളേജിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയപ്പോൾ , കുമ്പസാരക്കൂട്ടിൽ ഇരുന്ന വിശുദ്ധ ഉറാറ എടുത്ത് കക്കൂസിൽ എറിഞ്ഞപ്പോൾ , 80:20 സംവരണ അനുപാത വിഷയത്തിൽ , EWS വിഷയത്തിൽ, ജസ്റ്റിസ് ജെപി കോശി കമ്മീഷൻ വിഷയത്തിൽ, ലൗ ജിഹാദ് വിഷയത്തിൽ ജിഹാദ് വിഷയത്തിൽ ഈശോ സിനിമയുടെ വിഷയത്തിൽ, കക്കുകളി നാടക വിഷയത്തിൽ അങ്ങനെയങ്ങനെ അവസാനം മുനമ്പം വിഷയത്തിൽ വരെ താങ്കൾ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നിലപാട് എന്തായിരുന്നു ???
മേൽപ്പറഞ്ഞ ഏതെങ്കിലും വിഷയങ്ങളിൽ താങ്കളോ താങ്കളുടെ പാർട്ടിയോ പ്രതിഷേധ ജ്വാല നടത്താൻ തെരുവിൽ ഇറങ്ങിയിട്ടുണ്ടോ ???
ഇവിടങ്ങളിലെല്ലാം ന്യുന പക്ഷത്തിൽ ഭൂരിപക്ഷമായി ഈ കേരളത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് അധിനിവേശം നടത്തുന്ന പ്രത്യക വിഭാഗം ആയത് കൊണ്ടാണോ താങ്കൾ ഉൾപ്പെടെയുള്ള പുരോഹിതർ മാളത്തിൽ ഒളിച്ചു നോർത്ത് ഇന്ത്യയിലോട്ട് നോക്കിയിരുന്നത് ???
ഇനി പറയൂ ലോകം മുഴുവനും ഈ കേരളത്തിൽ ക്രിസ്ത്യനികൾക്ക് ഭീഷണിയായ ക്രിസ്ത്യൻ സമുദായത്തിന്റെ ശത്രുക്കൾക്ക് ബ്ലാങ്ക് ചെക്ക് നൽകി നിലകൊള്ളുന്ന ഈ കോൺഗ്രസ് എന്ന പാർട്ടിക്ക് വേണ്ടി താങ്കൾ പോകുന്നതിന്റെ പിന്നിലെന്താണ് ???
ഒന്നുകിൽ ശരീരത്തിൽ കിടക്കുന്ന വെള്ള വിശുദ്ധ വസ്ത്രം ഊരി വെച്ചിട്ട് ഖദറും ധരിച്ച് നിങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുക അല്ലെങ്കിൽ നിങ്ങളിൽ അർപ്പിക്കപ്പെട്ട കർത്തവ്യത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു പ്രവർത്തിക്കുക……… ലതും ഉപദേശവും കൂടി ഒന്നിച്ച് വേണ്ട.
Team CASA
പ്രതികരിക്കാൻ ഇവിടെ എഴുതുക: