പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്ക് നടന്ന പ്രകടനവുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. യൂത്ത്കോണ്‍ഗ്രസിന്റെ നേതാക്കളടക്കം കണ്ടാലറിയാവുന്ന നിരവധി പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. പൊലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ അടക്കമുള്ള വകുപ്പുകളാണ് നിലവില്‍ ചേര്‍ത്തിരിക്കുന്നത്.
പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപക നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നല്‍കിയതിനെതിരെയാണ് ഇന്നലെ നഗരസഭയിലേക്ക് പ്രകടനം നടത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍സിപ്പാലിറ്റിയിലേക്ക് അതിക്രമിച്ച് കയറി.
സ്വമേധയ പൊലീസ് എടുത്ത കേസിന് പുറമേ ബിജെപി പരാതിയും നല്‍കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എംഎല്‍എയടക്കമുള്ള ആളുകള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: