ധാക്ക : ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെയുള്ള പ്രതിഷേധം എന്ന പേരിൽ ബംഗ്ലാദേശിൽ കലാപം.സിൽഹറ്റ്, ധാക്ക, ചാറ്റോഗ്രാം തുടങ്ങിയ നഗരങ്ങളിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഇസ്രായേലിനും, യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രമ്പിനുമെതിരെ മുദ്രാവാക്യങ്ങളുമുയർത്തി തെരുവിലിറങ്ങി.
പ്രതിഷേധത്തിന്റെ ഭാഗമായി കെ എഫ് സി, പ്യുമ,പിസ ഹട്ട് തുടങ്ങി അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഔട്ട് ലെറ്റുകൾക്ക് നേരെ ആക്രമണം ഉണ്ടായി.ബോഗ്രയിൽ മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികൾ നഗര മധ്യത്ത് മാർച്ച് നടത്തി.
‘ഗാസ വംശഹത്യ നിർത്തുക, ഇസ്രയേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രതിഷേധം. 70 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിനിടെ ബാറ്റ ഷോറൂമിന്റെ വാതിലുകൾ തകർക്കുന്നതും ഷൂസ് കൊള്ളയടിക്കുന്നതുമായി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: