ലക്നൗ : ഉത്തര്‍പ്രദേശിലെ അലിഗഢില്‍ മന്ദ്രകില് നിന്നുള്ള 40 വയസുള്ള സ്ത്രീ വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് മകളുടെ 20 വയസുള്ള പ്രതിശ്രുത വരനൊപ്പം ഒളിച്ചോടി! മകളുടെ വിവാഹത്തിന് 9 ദിവസം മാത്രം ശേഷിക്കെയാണ് ഇരുവരും മുങ്ങിയത്.
2.5ലക്ഷം രൂപയും ആഭരണങ്ങളുമായാണ് മരുമകനാകാനിരുന്ന യുവാവുമായി വീട്ടമ്മ ഒളിച്ചോടിയത്.ഈ മാസം 16ന് നടത്താനിരുന്ന വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വരവെ ഇരുവരുടെയും ഒളിച്ചോട്ടം വീട്ടുകാരെ മാത്രമല്ല നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രി, വിവാഹ വസ്ത്രം വാങ്ങാന്‍ വേണ്ടിയെന്ന വ്യാജേന വരന് വീട്ടില്‍ നിന്ന് ഇറങ്ങി. പിന്നീട് വൈകുന്നേരം, അയാള്‍ പിതാവിനെ ഫോണില്‍ വിളിച്ച് പോകുന്നെന്നും തന്നെ കണ്ടെത്താന്‍ ശ്രമിക്കരുത് ‘ എന്ന് പറഞ്ഞു. ഏകദേശം ഇതേ സമയത്ത് തന്നെ വധുവിന്റെ അമ്മയും അപ്രത്യക്ഷയായി പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒരുമിച്ച് ഒളിച്ചോടിയതായി വ്യക്തമായത്.
വീട്ടമ്മയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്കി. ഇരുവരുടെയും കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് മന്ദ്രക് എസ്എച്ച്ഒ അരവിന്ദ് കുമാര്‍ പറഞ്ഞു.
ഇരുവരും ഉത്തരഖണ്ഡിലേക്ക് മുങ്ങിയെന്നാണ് പൊലീസ് നിഗമനം. തെരച്ചില്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ബസ് സ്റ്റാന്‍ഡുകളിലെയും റെയില്‍വേ സ്റ്റേഷനുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വിവാഹ നിശ്ചയ ശേഷം വധുവിന്റെ വീട്ടില്‍ പതിവായി യുവാവ് എത്തിയിരുന്നു. ഇതിനിടെ ഭാവി അമ്മായിക്ക് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കുകയും ചെയ്തു. ഇതിലൂടെയാണ് ഇരുവരും തമ്മിലുളള ബന്ധം ശക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: