കൊല്ലം: ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് നാട്ടുകാര്‍ പിടികൂടിയ പൊലീസുകാരെ സസ്പന്‍ഡ് ചെയ്തു. ഗ്രേഡ് എസ് ഐ സുമേഷ്, സിപിഒ മഹേഷ് എന്നിവരെയാണ് കൊട്ടാരക്കര റൂറല്‍ എസ്പി സാബു മാത്യു അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
പൊലീസുകാരെ മദ്യപിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത് രണ്ട് ദിവസം മുമ്പാണ്.അര്‍ധരാത്രിയോടെ പത്തനാപുരം പട്ടണത്തില്‍ കണ്ട്രോള് റൂം വാഹനത്തിലെത്തിയ രണ്ട് പൊലീസുകാര്‍ മദ്യപിച്ച് ലക്കുകെട്ടിരിക്കുന്നത കണ്ട നാട്ടുകാര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.ഉടന്‍ സ്ഥലത്തുനിന്നും കടന്നു കളയാന്‍ ശ്രമിച്ച ഇരുവരെയും തടഞ്ഞുവച്ചു. പൊലീസ് വാഹനത്തില്‍ മദ്യകുപ്പികളുള്‍പ്പെടെ ഉണ്ടായിരുന്നു. എന്നാല്‍ തടഞ്ഞു നിര്‍ത്തിയവരെ ഇടിച്ചുതെറിപ്പിക്കും വണ്ണം അപകടകരമായ നിലയില്‍ വാഹനമോടിച്ച് പൊലീസുകാര്‍ കടന്നു കളഞ്ഞു.
പൊലീസുകാര്‍ക്കെതിരെ വകുപ്പുതലനടപടിയുടെ ഭാഗമായി റൂറല്‍ എസ്പി സാബു മാത്യു അന്വേഷണ വിധേയമായി സസ്പെന്റു ചെയ്തുള്ള ഉത്തരവിറക്കി. റൂറല്‍ എസ്പി നേരിട്ടുനടത്തിയ അന്വേഷണത്തില്‍ തന്നെ ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തി. മദ്യപിച്ച് ജോലിക്കെത്തിയതിന് സുമേഷ് ഇതിന് മുമ്പും വകുപ്പുതല നടപടി നേരിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: