കണ്ണൂര്‍: മതപഠനത്തിനായെത്തിയ പെണ്‍കുട്ടിയെ ഒരുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകന് 187 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതിയുടെ വിധി. കീച്ചേരി മുഹിയുദ്ദീന് ജുമാ മസ്ജിദിന് സമീപത്തെ ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പില്‍ മുഹമ്മദ് റാഫി(39)യെ ആണ് ശിക്ഷിച്ചത്. പീഡന വിവരം പുറത്തുപറഞ്ഞാല്‍ ശപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മദ്രസയില്‍ വന്ന കുട്ടിയെ ഇയാള്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്. 187 വര്‍ഷത്തെ ജയില്‍വാസത്തിനൊപ്പം 9 ലക്ഷം രൂപ പിഴയും ഈടാക്കും.
പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന് വളപട്ടണം പോലീസ് മുഹമ്മദ് റാഫിലെ 2018ല്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ 26 വര്‍ഷത്തെ ശിക്ഷ ലഭിച്ച മുഹമ്മദ് റാഫി ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മദ്രസാധ്യാപകനായി മാറി പതിനാറുകാരിയെ പീഡിപ്പിച്ചത്. ശിക്ഷാകാലയളവില്‍ സമാനമായ മറ്റൊരു കുറ്റകൃത്യം കൂടി ചെയ്ത പശ്ചാത്തലത്തിലാണ് ഇത്രയും കാലത്തേക്ക് ഇയാളെ പോക്സോ അതിവേഗ കോടതി ജഡ്ജി ആര് രാജേഷ് ശിക്ഷിച്ചത്. കുട്ടിക്ക് സ്വര്‍ണ്ണമോതിരം നല്‍കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. 2020 ലോക്ഡൗണ്‍ കാലത്ത് ആരംഭിച്ച ലൈംഗിക പീഡനം 2021 അവസാനം വരെ തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: