ലക്നൗ ; ചിലർക്ക് ബുൾഡോസർ ഭാഷ മാത്രമാണ് മനസിലാകുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ദേശീയ മാദ്ധ്യമം നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ നിയമം ലംഘിക്കുന്നവർക്ക് നിയമ ചട്ടക്കൂടിനുള്ളിൽ നിന്ന് തന്നെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും . ചിലരെ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ മനസിലാക്കി കൊടുക്കേണ്ടി വരും .അവർക്ക് മനസിലാകുന്നത് ബുൾഡോസർ ഭാഷയാകും. അപ്പോൾ ബുൾഡോസർ നടപടി വേണ്ടി വരും .
നീതിയിൽ വിശ്വസിക്കുന്നവർക്ക് നീതി ലഭിക്കുന്നു. നീതിയും നിയമവും സ്വന്തം കൈകളിൽ എടുക്കുന്നവരെ നിയമത്തിന്റെ ചട്ടക്കൂടിൽ നിന്ന് പാഠം പഠിപ്പിക്കുന്നു. അത് അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിക്കണം.നമ്മെ ആക്രമിക്കാൻ അക്രമാസക്തനായി ആരെങ്കിലും നമ്മുടെ മുന്നിൽ വന്നാൽ, നമ്മൾ അവന്റെ മുന്നിൽ നിൽക്കണോ? ഇല്ല, അവൻ ഒരു അക്രമാസക്തനായി വന്നാൽ, അവിടെ അവന്റെ അക്രമത്തിന് നമ്മൾ മറുപടി നൽകേണ്ടിവരും,”-അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: