മുംബൈ: 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നികുതി അടച്ച താരമായി അമിതാഭ് ബച്ചന്. 82കാരനായ താരത്തിന്റെ ഇക്കൊല്ലത്തെ വരുമാനം 350 കോടി രൂപയായിരുന്നെന്നും അദ്ദേഹം 120 കോടിരൂപ നികുതിയടച്ചെന്നുമാണ് റിപ്പോര്‍ട്ട്. സിനിമകള്‍, പരസ്യചിത്രങ്ങള്‍, ടെലിവിഷന്‍ പരിപാടിയായ കോന്‍ ബനേഗ ക്രോര്‍പതി തുടങ്ങിയവയില്‍ നിന്നാണ് ബച്ചന്റെ പ്രധാന വരുമാനങ്ങള്‍.
ഷാരൂഖ് ഖാന് ഉള്‍പ്പെടെയുള്ള മറ്റ് മുന്‍നിര താരങ്ങളെ മറികടന്നാണ് വന്‍തുക നികുതി നല്കിയ താരമായി ബച്ചന് ഇക്കൊല്ലം മാറിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ നികുതിയടച്ച താരം ഷാരൂഖ് ഖാന് ആയിരുന്നു. അന്ന് 92 കോടിരൂപയാണ് അദ്ദേഹം അടച്ചത്. ബച്ചനാകട്ടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അടച്ച നികുതി 71 കോടി രൂപയായിരുന്നു.
വന്‍തുക നികുതിയടച്ച താരങ്ങളുടെ പട്ടികയില്‍ തമിഴ്താരം വിജയും ബോളിവുഡ് താരം സല്മാന് ഖാനുമുണ്ട്. വിജയ് 80 കോടിയും സല്മാന് 75 കോടി രൂപയും നികുതിയടച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: